Malayalam Breaking News
നടി രസ്ന പവിത്രന് വിവാഹിതയായി; സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി!
നടി രസ്ന പവിത്രന് വിവാഹിതയായി; സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി!
ഇപ്പോൾ മിനിസ്ക്രീനിലെ കല്യാണ സമയമാണല്ലോ.. ആ കൂട്ടത്തിലേക്കിതാ ഇപ്പോൾ മലയാള സിനിമയുടെ പ്രിയ താരം നടി രസ്ന പവിത്രന് നും .കഴിഞ്ഞ ദിവസങ്ങളില്‍ നടന് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജന് പി ദേവിന്റെ മകന് ഉണ്ണി പി ദേവിന്റെയും വിവാഹ വാര്‍ത്തകളാണ് ആരാധകര്‍ ആഘോഷമാക്കിയത്. മലയാള സിനിമയ്ക്കു മികച്ചൊരു വർഷമായിരുന്നു 2019.ഇപ്പോൾ ഈ വര്‍ഷം കൂടെ കടന്ന് പോകുകയാണ്.കഴിഞ്ഞ വർഷത്തെകാളും നൂറും,ഇരുന്നൂറും കോടി ക്ലബ്ബിൽ മലയാള സിനിമ എത്തി നിന്ന വര്‍ഷം കൂടിയാണിത്.പക്ഷെ അതിനെകാനും മലയാളികളുടെ ഇഷ്ട്ട താരങ്ങൾ ഒരു കുടുംബ ജീവിതം തുങ്ങിയെന്ന സന്തോഷവും ഈ വർഷത്തിലുണ്ട്.താരപുത്രിമാരും പുത്രന്മാരുമടക്കം മലയാളത്തിലെ നിരവധി യുവതാരങ്ങളാണ് 2019 ല്‍ വിവാഹിതരായിരിക്കുന്നത്. രസകരമായ കാര്യം പല താരങ്ങളുടെയും വിവാഹം രഹസ്യമായി നടത്തി എന്നുള്ളതാണ്. വിവാഹശേഷം ഫോട്ടോസ് പുറത്ത് വന്നതോടെയാണ് പുറംലോകം ചില താരവിവാഹങ്ങളെ കുറിച്ച് അറിയുന്നത് തന്നെ. ദിവസങ്ങളോളം വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
നടി രസ്ന പവിത്രന് വിവാഹിതയായി. ഡാലിന് സുകുമാരന്‍ ആണ് വരന്. ഗുരുവായൂര്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
നടി രസ്ന പവിത്രന് കൂടി വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. സിനിമാ മേഖലയിൽ നിന്നും സംവിധായകന് സത്യന് അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പരമ്പരാഗതമായ രീതിയില്‍ അതീവസുന്ദരിയായി എത്തിയ രസ്നയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിവാഹത്തിന് വേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ വസ്ത്രങ്ങളും ആഭാരണങ്ങളും ഒരുക്കി വെച്ചിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അരുണ്‍ ദേവ് ഫില്‍മിബീറ്റിനോട് മനസ് തുറന്നിരിക്കുകയാണ്.
ട്രഡിഷണല്‍ ദാവണിയായിരുന്നു രസ്ന വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. പരമ്പരാഗതമായൊരു ഫീല്‍ കിട്ടുന്നതിന് വേണ്ടി കുങ്കുരു വര്‍ക്ക് കൊടുത്തിരിക്കുകയാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു. സാധാരണ ആഭരണങ്ങളിലാണ് ഇത്തരം വര്‍ക്ക് ചെയ്യാറുള്ളത്. എന്നാല്‍ രസ്നയ്ക്ക് വേണ്ടി പ്രത്യേകമായി ദാവണിയുടെ ബ്ലൗസില്‍ കുങ്കുരു മുത്തുകള്‍ നെക്കിലും സ്ലീവിലും കൊടുത്തിരിക്കുകയാണ്. അതിനൊപ്പം മോഡേണ്‍ ലുക്കിന് വേണ്ടി ലെയിസ് ബോര്‍ഡറും നല്കി. പൂര്‍ണമായും സില്‍ക്കില്‍ തന്നെയാണ് ബ്ലൗസ് തുന്നിയത്.
സ്കേര്‍ട്ട് ചെയ്തിരിക്കുന്നത് ടിഷ്യു സില്‍ക്കിലാണ്. ബനാറസ് ഫീല്‍ വരുന്നതിന് വേണ്ടിയുള്ള ബോര്‍ഡറിങ് ചെയ്തിരിക്കുന്നത്. മുപ്പതിനായിരത്തോളം രൂപയാണ് വസ്ത്രത്തിലെ വര്‍ക്കുകള്‍ക്കായി മുടക്കിയിരിക്കുന്നത്. കൂടുതല്‍ ട്രഡീഷണല്‍ ലുക്ക് വരുന്നതിന് വേണ്ടി ടെമ്പിള്‍ വര്‍ക്ക് ചെയ്തിരിക്കുന്ന ആഭരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനോട് മാച്ച് ചെയ്യുന്ന വളകളും കമ്മലുമാണ് കൊടുത്തിരിക്കുന്നത്. ഒരു മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 25, ദിവസത്തോളം എടുത്തിട്ടാണ് ഈ വസ്ത്രം ഒരുക്കിയിരിക്കുന്നതെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നു.
മലയാളത്തിലും തമിഴിലും ശ്രദ്ധേയായ നടിയാണ് രസ്ന പവിത്രന്. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലും രസ്ന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.
about actress rasna pavithran marriage
