Connect with us

ഇടവേളയ്ക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും; ആകാംക്ഷയോടെ പ്രേക്ഷകർ!

Malayalam Breaking News

ഇടവേളയ്ക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും; ആകാംക്ഷയോടെ പ്രേക്ഷകർ!

ഇടവേളയ്ക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും; ആകാംക്ഷയോടെ പ്രേക്ഷകർ!

മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കാൻ കഴിയുന്ന സിനിമകൾ സമ്മാനിച്ച കൂട്ട് കെ ട്ടാണ് ദിലീപ് -റാഫി. ഇപ്പോൾ ഇതാ ആ കൂട്ട് കെട്ടിൽ സിനിമ ഒരുങ്ങുന്നുവെന്നാണ്പുതിയ റിപ്പോർട്ടുകൾ റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. എന്റർ ദ ഡ്രാഗൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സജി സുകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ്.

സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത് . 2020 ഓണം റിലീസിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് വീണ്ടും ഒരുമിക്കുന്നത്

2 കണ്‍ട്രീസാണ് ഈ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം വലിയ വിജയം നേടുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു .എന്റർ ദ ഡ്രാഗൺ എന്ന ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ഒരുങ്ങുന്നത്.

dileep and Rafi

More in Malayalam Breaking News

Trending

Recent

To Top