Malayalam
കാവേരി ചലച്ചിത്ര രംഗത്തേക്ക് തിരിച്ചുവരുന്നു;നടിയായിട്ടല്ല… പിന്നെയോ?
കാവേരി ചലച്ചിത്ര രംഗത്തേക്ക് തിരിച്ചുവരുന്നു;നടിയായിട്ടല്ല… പിന്നെയോ?
മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് കാവേരി.മലയാളത്തിന് പുറമെ മറ്റു പല ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.വലിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോളിതാ ചലച്ചിത്ര രംഗത്തേക്ക് വീണ്ടും കാവേരി തിരിച്ചെത്തുകയാണ്.നടിയായിട്ടല്ല, സംവിധായിക ആയിട്ടാണ് ഇത്തവണത്തെ വരവ്.
തെലുങ്ക് നടന് ചേതന്‍ ചീനു നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള് എന്ന ചിത്രത്തിലും ബാലതാരമായി കാവേരി അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
about actress kaveri
