Malayalam
ജീവിതത്തിൽ ആദ്യമായി നടൻ ലാൽ അവസരം ചോദിച്ചുചെന്ന വ്യക്തി ഇദ്ദേഹമാണ്!
ജീവിതത്തിൽ ആദ്യമായി നടൻ ലാൽ അവസരം ചോദിച്ചുചെന്ന വ്യക്തി ഇദ്ദേഹമാണ്!
പിന്നീട് തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ വ്യക്തിയാണ് ലാൽ.അഭിനയിക്കാൻ ആഗ്രഹിച്ച സിനിമയിൽ വന്നതല്ലെങ്കിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ലാൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.സിനിമയ്ക്ക് കഥ എഴുതി പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ലാല്‍ വളരെ അപ്രതീക്ഷിതമായാണ് ജയരാജ് ചിത്രം കളിയാട്ടത്തില്‍ അഭിനയിച്ചത്. തന്റെ അഭിനയ ജീവിതത്തില്‍ ഒരേയൊരു സംവിധായകനോട് മാത്രമാണ് താന്‍ ചാന്‍സ് ചോദിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ലാല്‍.
‘എന്റെ അഭിനയ ജീവിതത്തില്‍ ഒരെയോരാളോട് മാത്രമേ ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചിട്ടുള്ളൂ. അത് മണിരത്നം സാറിനോടാണ്. നടി സുഹാസിനിയോടുള്ള പരിചയം വെച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. അതിനു ശേഷം ‘കടല്‍’ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മറ്റു ചില ചിത്രങ്ങളുടെ തിരക്ക് കാരണം അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമായ ഒരു യോദ്ധാവിന്റെ വേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരിക്കുകയാണ്. അതിനു വേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്. അമിതാബ് ബച്ചന്‍., ഐശ്യര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, തൃഷ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്’.
about actor lal
