Malayalam Breaking News
3 മികച്ച തിയറ്ററുകൾക്ക് പുരസ്ക്കാരം;കേരളത്തിൽ മുന്നിൽ നിൽക്കുന്ന തിയറ്ററുകള്‍ അറിയാമോ?!
3 മികച്ച തിയറ്ററുകൾക്ക് പുരസ്ക്കാരം;കേരളത്തിൽ മുന്നിൽ നിൽക്കുന്ന തിയറ്ററുകള്‍ അറിയാമോ?!
മലയാള സിനിമയിൽ വന്നതും ഇനി വരാനിരിക്കുന്നതുമായ ചിത്രങ്ങൾകൊണ്ട് തന്നെ മലയാള സിനിമ വളരെ ഏറെ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്.ഇനി ഇറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളൊക്കെയും ബിഗ് ബഡ്ജറ്റിൽ ഇറങ്ങാനിരിക്കുന്നവയാണ്.വന്ന ചിത്രങ്ങളൊക്കെ തന്നെയും നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയിരുന്നു. ഇതോടെ മലയാള സിനിമ ഏറെ ഉയരങ്ങൾ കീഴടക്കികൊണ്ടിരിക്കുകയാണ്.സിനിമയിലെ സാങ്കേതിക വിദ്യയില്‍ വലിയ വിപ്ലവമാണ് നമ്മുടെ ഇന്‍ഡസ്ട്രിയിലും ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇതോടെ സിനിമ കാണാന്‍ മള്‍ട്ടിപ്ലെക്സുകള്‍ അടക്കം വലിയ തിയറ്ററുകള്‍ നിര്‍മ്മിച്ചു.
ഏകദേശ കണക്ക് നോക്കുകയാണെങ്കില്‍ അറുന്നൂറോളം സ്ക്രീനുകളാണ് കേരളത്തിലുള്ളത്. മള്‍ട്ടിപ്ലെക്സുകളുടെ കടന്ന് വരവോടെയാണ് സ്ക്രീനുകളുടെ എണ്ണം കൂടിയത്. ഇപ്പോഴിതാ കേരളത്തിലെ മികച്ച മൂന്ന് തിയറ്ററുകള്‍ ഏതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്ന് തിയറ്ററുകള്‍ തിരഞ്ഞെടുത്തത്.
തിരുവനന്തപുരുത്തുള്ള ഏരീസ് പ്ലെക്സ്, തൃശൂരിലെ രാഗം തിയറ്ററര്‍, കോഴിക്കോട് മുക്കത്തുള്ള റോസ് തിയറ്റര്‍ എന്നിവയാണ് പുരസ്കാരങ്ങള്‍ നേടിയത്. ഇതിനൊപ്പം തിയറ്ററര്‍ ഉടമകളുടെ സൗണ്ട് എന്‍ജീനിയര്‍മാരുടെ ഓഡിയോഗ്രാഫര്മാരുടെയും സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സിനിമയിലെ യഥാര്‍ഥ ശബ്ദം തിയറ്ററില്‍ ലഭ്യമാക്കാനുള്ള തീരുമാനം എടുത്തു.
about 3 theaters
