Bollywood
വേണ്ടതിന് വേണ്ടി ത്യാഗം ചെയ്തില്ലെങ്കില്‍ വേണ്ടത് ത്യജിക്കേണ്ടി വരും; ആരാധകരെ ഞെട്ടിച്ച് അഭിഷേകിന്റെ വാക്കുകള്‍
വേണ്ടതിന് വേണ്ടി ത്യാഗം ചെയ്തില്ലെങ്കില്‍ വേണ്ടത് ത്യജിക്കേണ്ടി വരും; ആരാധകരെ ഞെട്ടിച്ച് അഭിഷേകിന്റെ വാക്കുകള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ആരാധ്യ ബച്ചന്‍ ആണ് ഐശ്വര്യയുടേയും അഭിഷേകിന്റെ മകള്‍. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകര്‍ക്ക് മാതൃകയാണ് അഭിഷേകും ഐശ്വര്യയും.
നടി ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിളളലുകള്‍ വീണിട്ടുണ്ട്. വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമീപകാലത്തായി നടന്ന പല സംഭവങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ അഭിഷേക് ബച്ചന്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ത്യാഗത്തെക്കുറിച്ചുള്ളൊരു വാചകമാണ് ബച്ചന്‍ ജൂനിയര്‍ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ നമുക്ക് വേണമെന്നുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പൊരുതണമെന്നും അല്ലാത്ത പക്ഷം അവ നമുക്ക് നഷ്ടമാകുമെന്നും അര്‍ത്ഥം വരുന്ന വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
നിങ്ങള്‍ക്ക് വേണ്ടതിന് വേണ്ടി ത്യാഗം ചെയ്തില്ലെങ്കില്‍ വേണ്ടത് ത്യജിക്കേണ്ടി വരും എന്ന വാക്കുകളായിരുന്നു അഭിഷേക് ബച്ചന്‍ പങ്കുവച്ചത്. താരം പറഞ്ഞത് തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. തന്റെ ദാമ്പത്യ ജീവിതം കൈവിട്ടുപോയതിനെക്കുറിച്ചാണോ ബച്ചന്‍ പറഞ്ഞതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ തന്നെ നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുകയാണ് അഭിഷേക് ബച്ചന്റെ ഈ വാക്കുകള്‍.
സമീപകാലത്തായി നിരവധി പൊതുവേദികളില്‍ അഭിഷേക് ബച്ചന്‍ എത്തിയിരുന്നു. എന്നാല്‍ പലപ്പോഴും ബച്ചന്‍ എത്തിയത് തന്റെ വിവാഹ മോതിരം അണിയാതെയാണ്. കാലങ്ങളായി, അഭിഷേക് ബച്ചന്‍ വിവാഹ മോതിരമില്ലാതെ എവിടേയും വരാറുണ്ടായിരുന്നില്ല. വിവാഹ മോചന വാര്‍ത്തകള്‍ സജീവമായ കാലത്തു തന്നെ ബച്ചന്‍ ജൂനിയറിന്റെ വിരലിലെ മോതിരം അപ്രതക്ഷ്യമായതും ആരാധകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നതായിരുന്നു. പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും പിരിഞ്ഞിട്ടു നാളുകളായി. ഇരുവരും ഇപ്പോള്‍ ഒരു വീട്ടിലല്ല താമസിക്കുന്നത്. തന്റെ അമ്മയ്‌ക്കൊപ്പമാണ് ഐശ്വര്യ കഴിയുന്നത്. മകള്‍ ആരാധ്യയും ഐശ്വര്യയ്‌ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈയ്യടുത്ത് ഐശ്വര്യ റായ് തന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ അഭിഷേക് ബച്ചന്‍ പരിപാടിയ്ക്ക് എത്തിയിരുന്നില്ല. ബച്ചന്‍ കുടുംബത്തില്‍ നിന്നും മറ്റാരും തന്നെ എത്താതിരുന്നതും വിവാഹ മോചന വാര്‍ത്തകളെ ശക്തിപ്പെടുത്തിയിരുന്നു.
അതേസമയം അഭിഷേകിന്റെ ജന്മദിനത്തില്‍ ഐശ്വര്യ റായ് ആശംസകളുമായി എത്തിയിരുന്നു. പിന്നാലെ അഭിഷേകിന്റെ സഹോദരിയുടെ മകന്റെ അരങ്ങേറ്റമായ ആര്‍ച്ചീസിന്റെ പ്രീമിയറില്‍ ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒരുമിച്ചെത്തിയിരുന്നു. മാച്ചിംഗ് വസ്ത്രങ്ങളും അണിഞ്ഞാണ് മൂവരുമെത്തിയത്. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ ഒന്ന് തണുത്തുവെങ്കിലും അധികം വൈകാതെ റിപ്പോര്‍ട്ടുകള്‍ വീണ്ടും ശക്തമാവുകയായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നത്തിന്റെ തുടക്കം ഐശ്വര്യ റായും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും തമ്മിലുള്ള ഭിന്നതകളാണ്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും ശ്വേതയ്‌ക്കൊപ്പം ചേരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ ഭിന്നതയാണ് ഐശ്വര്യയും അഭിഷേകും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതുവരേയും ബച്ചന്‍ കുടുംബത്തില്‍ നിന്നാരും ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
