Malayalam
എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ നിറയ്ക്കുകയാണ്, എനിക്ക് ജീവിക്കാന്‍ നീ മതി അഭിക്കുട്ടാ; അഭിരാമിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അമൃത സുരേഷ്
എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ നിറയ്ക്കുകയാണ്, എനിക്ക് ജീവിക്കാന്‍ നീ മതി അഭിക്കുട്ടാ; അഭിരാമിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അമൃത സുരേഷ്
മലയാളികള്‍ക്ക് സുപരിചിതരായ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സ്‌റ്റേജ് ഷോകളിലും മറ്റും എത്തി പ്രേക്ഷകരെ കയ്യിലെടുത്ത ഇരുവരും ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയും അഭിരാമിയും പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ അനിയത്തിക്കുട്ടിയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.
തന്റെ ആദ്യ മകളാണ് അഭിരാമി എന്നും തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യവും അഭിരാമി ആണെന്നും അമൃത കുറിക്കുന്നു. തനിക്ക് ജീവിക്കാന്‍ അനുജത്തിക്കുട്ടി മാത്രം മതിയെന്നും അമൃത കുറിക്കുന്നുണ്ട്. അഭിരാമിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാല ഫോട്ടോകളും അമൃത പങ്കുവച്ചിട്ടുണ്ട്.
അമൃത സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ;
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ ദിവസമാണ് എന്റെ കുഞ്ഞാവ എന്റെ ആദ്യ മകളായി ജീവിതത്തിലേക്ക് വന്നത്. അവള്‍ എനിക്ക് ആരാണെന്ന് വിശദീകരിക്കാന്‍ വാക്കുകളൊന്നും ഇല്ല. ഞങ്ങള്‍ കുഞ്ഞു നാളില്‍ കളിച്ച കളികള്‍ മുതല്‍, സ്‌കൂള്‍ ബസില്‍ അവള്‍ എനിക്കായി കരുതി വെച്ച സീറ്റും എന്നെ കാത്തിരുന്ന സ്‌കൂള്‍ കാലം വരെ, ഓരോ തവണയും എന്നെ രക്ഷിച്ചതിന്റെ പഴി കേട്ട്, ഒരു ആല്‍മരം പോലെ നീ എന്നോടൊപ്പം നിന്നു. നീ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ഒരു പിടിയും ഇല്ല. എന്റെ അഭിക്കുട്ടി മുതല്‍ സുന്ദരിയും ദയയും സഹാനുഭൂതിയും ഉള്ള ഈ സ്ത്രീ വരെ.. നീ എന്റെ കുഞ്ഞാവയാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.
ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ നിന്നോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു, നീ അകത്തും പുറത്തും സുന്ദരിയാണ്..നീ ഓരോ ദിവസവും കൂടുതല്‍ സുന്ദരിയായി മാറി കൊണ്ടിരിക്കുന്നു.. എന്റെ ജീവിതത്തിലും മറ്റു പലരിലും സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ.. ഇങ്ങനെ സുന്ദരമായ ആത്മാവായി തുടരുക, പിന്നോട്ട് പോകരുത്… പുഞ്ചിരിച്ച് മുന്നോട്ട് തന്നെ പോകൂ. ഞാന്‍ നിന്നെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു. ഞാന്‍ നിന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു ! എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ നിറയ്ക്കുകയാണ്, എനിക്ക് ജീവിക്കാന്‍ നീ മതി അഭിക്കുട്ടാ.. ഉമ്മമ്മ.. പിറന്നാള്‍ ആശംസകള്‍.
