Connect with us

വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ പേടിയാണ്; അഭിരാമി സുരേഷ്

Actress

വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ പേടിയാണ്; അഭിരാമി സുരേഷ്

വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ പേടിയാണ്; അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്.

ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബാൻഡുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ചേച്ചിയെ ഒരുപാട് സ്‌നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്.

ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താരം പറഞ്ഞ മറുപടിയാണ് വൈറലായി മാറുന്നത്. വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതിനാൽ തനിക്ക് പേടിയാണെന്നാണ് അഭിരാമി പറയുന്നത്. തന്റെ സഹോദരി ട്രോമറ്റൈസ്‍ഡാണെന്ന് അമൃതയും പറഞ്ഞു.

വിവാഹ ജീവിതത്തെ കുറിച്ച് ഞാൻ നല്ലോണം ആലോചിക്കുന്നുണ്ട്. ​ഗാമോഫോബിയ എന്നൊരു കാര്യത്തെ കുറിച്ച് ഞാൻ അടുത്തിടെ വായിച്ചിരുന്നു. ഫിയർ ഓഫ് കമ്മിറ്റ്മെന്റ്, ഫിയർ ഓഫ് മാരേജ് എന്നാണ് അതിന് അർത്ഥം. പക്ഷെ ഫിയർ ഓഫ് കമ്മിറ്റ്മെന്റ് എനിക്ക് ഇല്ല. ഞാൻ ഭയങ്കര കമ്മിറ്റ്മെന്റ് ഇഷ്ടപ്പെടുന്നയാളാണ്. എന്ത് കാര്യത്തിലും ഓവർ കമ്മിറ്റ്മെന്റുള്ളയാളുമാണ്.

പിന്നെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കല്യാണത്തേക്കാൾ ഞാൻ കൂടുതൽ കേട്ടത് ഡിവോഴ്സുകളെ പറ്റിയാണ്. ഡിവോഴ്സ് ഇല്ലാത്ത വിവാഹമാണ് എന്റെ ആ​ഗ്രഹം. അത് നടക്കാൻ എനിക്ക് ഒരു യോ​ഗം കൂടി വേണം. നടക്കുമോ ഇല്ലയോയെന്ന് അറിയില്ല. കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ചിട്ടുമില്ല.

ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. മ്യൂച്ചലി റെസ്പെക്ട് ഫുള്ളി പിരിയുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല. അല്ലാതെ നമ്മളെ ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ ഞാൻ അറിയാതെയെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. പക്ഷെ വിവാഹം കഴിക്കാൻ ആ​ഗ്രഹവുമുണ്ടെന്നാണ് അഭിരാമി പറഞ്ഞത്.

ബാലയെ വിവാഹം ചെയ്തശേഷം തന്റെ ചേച്ചിയായ അമൃത അനുഭവിച്ചതെല്ലാം അഭിരാമിയാണ് ഏറ്റവും കൂടുതൽ നേരിട്ട് കണ്ടിട്ടുള്ളത്. ബാലയുടെ അഭിമുഖങ്ങൾ പുറത്ത് വരുമ്പോൾ ക്രൂരമായ സൈബർ ആക്രമണമായിരുന്നു അമൃത നേരിട്ടിരുന്നത്. ഇതിനെല്ലാം ചുട്ട മറുപടി കൊടുത്തത് അഭിരാമിയാണ്. പലപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിക്കുന്നതും അഭിരാമിയാണ്.

സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിൽ അമൃതയേയും കുടുംബത്തേയും നടൻ ബാല നിരന്തരമായി വിമർശിച്ചപ്പോൾ ആദ്യം പ്രതികരിച്ചതും അഭിരാമിയാണ്. ഉറച്ച ബോധ്യമില്ലാതെ ഒരാളെ വേട്ടയാടിയും പരോക്ഷമായി വധിച്ചും വ്യക്തിഹത്യ നടത്തിയും ആളുകളെ കബളിപ്പിക്കാൻ എളുപ്പമാണ്.

എന്നാൽ ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്യുകയും സ്വന്തം കാലിൽ നിൽക്കുകയും ചെയ്യുമ്പോൾ അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത് മൃഗീയമാണ്. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയെ തൃപ്തിപ്പെടുത്താനായി മറ്റുള്ളവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരരുതെന്നാണ് അന്ന് ബാലയ്‌ക്കെതിരെ അഭിരാമി കുറിച്ചത്.

ഞാൻ ഭയങ്കരമായ സൈബർ ബുള്ളിയിംഗ് നേരിട്ട ആളാണ്. എന്റെ മുഖത്തിന്റെ കാര്യത്തിലും സംസാരരീതിയുടെ കാര്യത്തിലും ബോഡി ഷെയ്മിംഗും നേരിട്ടിട്ടുണ്ട്. ചേച്ചിയുടെ കാര്യത്തിലാണ് കൂടുതലും നേരിട്ടിട്ടുള്ളത്. ഒരു കാര്യവുമില്ലാതെ ആളുകളുടെ ഇഷ്ടക്കേട് വാങ്ങിച്ചിട്ടുള്ള ആളാണ് താനെന്നും അഭിരാമി പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Actress

Trending