Malayalam
കണ്ണില്‍ കൊണ്ടത് പുരികത്ത് കൊണ്ടുവെന്ന് കരുതിയാല്‍ മതി, ആഴത്തിലുള്ള മുറിവ്; മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമിയ്ക്ക് പരിക്ക്
കണ്ണില്‍ കൊണ്ടത് പുരികത്ത് കൊണ്ടുവെന്ന് കരുതിയാല്‍ മതി, ആഴത്തിലുള്ള മുറിവ്; മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമിയ്ക്ക് പരിക്ക്
മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.
ഇപ്പോഴിതാ ഒരു അപകടത്തെക്കുറിച്ചാണ് അഭിരാമി പുതിയ വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാചകം ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെയാണ് അഭിരാമിയ്ക്ക് അപകടമുണ്ടാകുന്നത്. മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമിയുടെ കൈയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. വലതു കയ്യിലെ അഞ്ച് വിരലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. താന്‍ പാചകം ചെയ്യുന്നതിന്റേയും അപകടത്തെക്കുറിച്ച് സംസാരിക്കുന്നതിന്റേയും വീഡിയോയാണ് അഭിരാമി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
മാങ്ങയാണോ മിക്‌സിയാണോ അതോ സമയമാണോ ചതിച്ചതെന്ന് അറിയില്ല. ഗംഭീരമായൊരു പണി കിട്ടി. നിങ്ങളെ കൊതിപ്പിച്ചതു കൊണ്ട് കിട്ടിയതാകും. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല. മിക്‌സ് പൊട്ടിത്തെറിച്ച് കയ്യില്‍ അതിന്റെ ബ്ലെയ്ഡ് കൊണ്ട് മുറിഞ്ഞിരിക്കുകയാണ്. ആ സമയത്ത് എടുത്ത വീഡിയോ ആയതിനാല്‍ കൈ താനെ വിറയ്ക്കുന്നുണ്ടെന്നും അഭിരാമി പറയുന്നു.
കുറച്ച് കാലത്തിന് ശേഷം വീഡിയോ ഒക്കെ ചെയ്ത് സന്തോഷത്തോടെ തിരിച്ചുവരാം എന്ന് കരുതിയതാണ്. പക്ഷെ അവിടെയും പണി പാളി എന്നാണ് അഭിരാമി പറയുന്നത്. ഞാന്‍ ഇന്നോ ഇന്നലെ കുക്കിംഗ് തുടങ്ങിയതല്ല. ലോക്ക് ചെയ്ത മിക്‌സിയാണ്. പക്ഷെ മിക്‌സി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്. ആദ്യത്തെ പത്ത് മിനുറ്റ് എന്റെ റിലേ കട്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ബോധവുമില്ലായിരുന്നു. ശര്‍ദ്ദിക്കാന്‍ വരുകയും തല കറങ്ങുകയുമൊക്കെ ചെയ്തു. ഇത് സംഭവിച്ചെന്ന് കരുതി ഞാന്‍ കുക്കിംഗ് നിര്‍ത്തില്ലെന്നും അഭിരാമി പറയുന്നു.
ലോക്കൊക്കെ മൂന്നാല് വട്ടം നോക്കിയതാണ്. എന്നാലും പറ്റണത് പറ്റും. കണ്ണില്‍ കൊണ്ടത് പുരികത്ത് കൊണ്ടുവെന്ന് കരുതിയാല്‍ മതി. ആഴത്തിലുള്ള മുറിവാണെന്നും അഭിരാമി പറയുന്നത്. അതേസമയം കയ്യില്‍ കെട്ടൊക്കെയിട്ട ശേഷം സിമ്പിളായ കാര്യങ്ങള്‍ കുക്ക് ചെയ്യാം. അങ്ങനെയൊന്നും എന്നെ തളര്‍ത്താനാകില്ല. ചൂടിന്റെ പ്രഷറോ, കുക്കറിന്റെ ലോക്കിന്റെ പ്രശ്‌നമോ ആകാം കാരണമെന്നും അഭിരാമി പറയുന്നു.
കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം തിരികെ വരും. ആശുപത്രിയില്‍ നിന്നും ചികിത്സ തേടുന്നതും വീഡിയോയിലുണ്ട്. ഇപ്പോള്‍ അഭിരാമി വിശ്രമത്തിലാണ്. വിരലുകളിലെല്ലാം മരുന്ന് വച്ചിരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. തനിക്ക് ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില്ലെന്നും അഭിരാമി പറയുന്നു. നിരവധി പേരാണ് ഗെറ്റ് വെല്‍ സൂണ്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം മിക്‌സിയില്‍ ചൂടുള്ളത് ഇടരുതെന്ന നിര്‍ദ്ദേശവും നിരവധി പേര്‍ കമന്റുകല്‍ലൂടെ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും താരത്തിന്റെ തിരിച്ചുവരവിനായി ആശംസകള്‍ നേര്‍ന്ന് എത്തുന്നവര്‍ ധാരാളമാണ്.
കടുത്ത സൈബര്‍ ആക്രമണങ്ങളും ട്രോളുകളും വരുമ്പോള്‍ പലപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിക്കാറുള്ളത് അഭിരാമിയാണ്. വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അമൃതയ്ക്ക് ഒപ്പം ശക്തമായ പിന്തുണയേകി അഭിരാമി ഉണ്ടായിരുന്നു. ഇപ്പോഴിതാ എബിസി ടിവിയ്ക്ക് നല്‍കിയ അഭിരാമിയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്.
സെക്‌സ് എഡ്യൂക്കേഷന്‍ കിട്ടാത്ത ആളുകളാണ് മലയാളികളെന്ന് തോന്നിയിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. മലയാളികള്‍ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൂടിയ ആളുകളാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അഭിരാമി. ‘ഗോപിച്ചേട്ടനോ മറ്റോ അത് വളരെ ക്ലിയറായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരിക്കല്‍ ദയചേച്ചിയോട് റിയാക്ട് ചെയ്തപ്പോഴും ഇത് പറഞ്ഞിരുന്നു. നമുക്ക് ഒരു കാര്യത്തിന്റെ ഡീറ്റെയില്‍സ് അറിയില്ലെങ്കില്‍, കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ അവസ്ഥയായിരിക്കും’,
‘ഈ ഒരു ജെനറേഷനില്‍ നമുക്ക് എല്ലാ കാര്യങ്ങള്‍ക്കും ആക്‌സസ് ഉണ്ട്, എന്നാല്‍ എല്ലാം കയ്യിലുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് അറിയില്ല. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ പോലും അത് ശരിയായ സെക്‌സ് എജ്യൂക്കേഷന്‍ ലഭിക്കാത്തത് കൊണ്ടാണ്. സെക്‌സ് എജ്യൂക്കേഷന്‍ എന്നാല്‍ അത് സെക്‌സ് സംബന്ധിച്ച കാര്യങ്ങള്‍ മാത്രമല്ല. അതില്‍ ശരീരത്തെ കുറിച്ചും മെന്‍സ്‌ട്രേഷനെ കുറിച്ചും എല്ലാം ഉണ്ട്’ എന്നും അഭിരാമി പറയുന്നു.
