Malayalam
ബ്രേക്കപ്പിനുശേഷം ഒരുതരം മരവിപ്പായിരുന്നു; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ് e
ബ്രേക്കപ്പിനുശേഷം ഒരുതരം മരവിപ്പായിരുന്നു; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ് e
ഗായിക അമൃത സുരേഷിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അനിയത്തി അഭിരാമി സുരേഷ്. മോഡലിംഗിലും പാട്ടിലും അഭിനയത്തിലും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥിയായും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ അഭിരാമി ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം Q & A സെക്ഷനിലൂടെ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ്.
ക്രഷ് തോന്നിയതിനെപ്പറ്റിയും, ബ്രെക്ക് ആപ്പിനെ പറ്റിയും, പ്രണയത്തെകുറിച്ചുമെല്ലാം അഭിരാമി സംസാരിക്കുന്നത്.ബ്രേക്ക് അപ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അഭിരാമി പറഞ്ഞത്.
ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാന്‍ പോലും പറ്റിയില്ല. ഒരുതരം മരവിപ്പ്. പക്ഷെ അതൊരു ഘട്ടം മാത്രമാണ്, അതും വിജയിക്കും എന്നാണ് താരം നല്‍കിയ മറുപടി. ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂള്‍ ടൈമില്‍ ആയിരുന്നതായും താരം പറയുന്നു.
നിങ്ങള്‍ ഇപ്പോള്‍ സിംഗിള്‍ ആണോയെന്നാണ് മറ്റൊരള്‍ ചോദിച്ചിരിക്കുന്നത്. ഞാന്‍ മിംഗിള്‍ ആണെന്നാണ് താരം നല്‍കിയമറുപടി. എന്നാല്‍ ചേച്ചീടെ ലവര്‍ ഫിലിം ഫീല്‍ഡില്‍ ഉള്ള ആളാണോ എന്ന ചോദ്യത്തിന് ആകാം അല്ലാതിരിക്കാം, എന്ന കമന്റുകളാണ് അഭിരാമി നല്‍കിയത്.
abhirami suresh
