Actor
ബാലയെ ഞെട്ടിച്ച പപ്പുവിന്റെ ആ വീഡിയോയുടെ രഹസ്യം?കാരണം വെളിപ്പെടുത്തി അഭിരാമി സുരേഷ്
ബാലയെ ഞെട്ടിച്ച പപ്പുവിന്റെ ആ വീഡിയോയുടെ രഹസ്യം?കാരണം വെളിപ്പെടുത്തി അഭിരാമി സുരേഷ്
ബാലയെ ഞെട്ടിച്ച പപ്പുവിന്റെ ആ വീഡിയോയുടെ രഹസ്യം വെളിപ്പെടുത്തി ഗായിക അഭിരാമി സുരേഷ്. ജീവിതത്തിൽ ഒരു ഘട്ടമായപ്പോൾ സൈബർ ബുള്ളിയിങ്ങിന്റെയൊക്കെ സ്രോതസ് ഞങ്ങൾക്ക് വ്യക്തമായതാണെന്നും ആരാണ് ചെയ്യുന്നത്, ആര് വഴിയാണ് ചെയ്യുന്നതെന്നൊക്കെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നെന്നും അഭിരാമി തുറന്നടിച്ചു. നമ്മൾ നമ്മുടെ നിലപാടിൽ ഉറച്ച് നിന്നാലും അവർക്ക് അവരുടെ ഈഗോ ട്രിഗറാകുമെന്നും താരം വെളിപ്പെടുത്തുന്നു.
അതേസമയം തങ്ങളുടെ അച്ഛൻ അഹിംസയുടെ മാർഗമായിരുന്നെന്നും ഗായിക വ്യക്തമാക്കി. അതിനാൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതിരുന്നാൽ മതി പ്രശ്നമാക്കേണ്ട അടങ്ങിക്കോളും എന്ന നിലപാടായിരുന്നെന്നും ചേച്ചീടെ ജീവിതത്തിൽ ഒക്കെ മിണ്ടാതിരിക്കേണ്ട സാഹചര്യം വന്നത് അതുകൊണ്ടാണെന്നും അഭിരാമി മനസ് തുറന്നു.
ഒരു സമയത്ത് സമൂഹ മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടേണ്ടതായി വന്നിരുന്നു. കൂടാതെ ചേച്ചിയുടെ ലൈഫ് തകർക്കുന്നയാൾ ഞാനാണെന്ന് വരെ കേൾക്കേണ്ടി വന്നിരുന്നു. പപ്പുവിന്റെ വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് ഓരോ വലിയ കാര്യങ്ങളും നടന്നതെന്നും അഭിരാമി എടുത്തു പറഞ്ഞു.
കോടതി നടപടികൾ ഉൾപ്പെടെ ചേച്ചിയുടെ ജീവിതത്തിൽ നാടകീയമായിരുന്നു. ഇത്തരത്തിലുള്ള ട്രൊമാറ്റിക് ആയിട്ടുള്ള കാര്യങ്ങളാണ് പാപ്പു കണ്ടുവളർന്നതെന്നും വളരെ ചെറിയ പ്രായത്തിൽ തന്നെ പാപ്പുവും ചേച്ചിയും സുഹൃത്തുക്കളെ പോലെയാണ്, അവൾ വളരെ ബോൾഡാണെന്നും അഭിരാമി പറയുന്നു.
പതിയെ പതിയെ അവൾ വളരുമ്പോൾ സ്കൂളിൽ നിന്ന് സുഹൃത്തുക്കളൊക്കെ എന്തൊക്കെയോ ചോദിച്ച് തുടങ്ങുകയും കുറെ ദിവസം പാപ്പു സ്കൂളിലൊക്കെ പോകാതിരുന്നെന്നും അഭിരാമി വെളിപ്പെടുത്തി.
ഇതോടെ അച്ഛയല്ലേ എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഒരു സമയമായപ്പോൾ അവൾ തന്നെയാണ് വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്നും ഇനിയും അമ്മ അനുഭവിക്കുന്നത് കാണാൻ വയ്യെന്ന് പറഞ്ഞാണ് വീഡിയോ ചെയ്തതെന്നും അഭിരാമി സുരേഷ് കൂട്ടിച്ചേർത്തു.
