Malayalam Breaking News
രണ്ടാമൂഴമല്ല; അണിയറയിൽ ഒരുങ്ങുന്നത് ആമിർഖാന്റെ മഹാഭാരതം !! മോഹൻലാലും എം.ടിയും ശശിയാകുമോ ?!
രണ്ടാമൂഴമല്ല; അണിയറയിൽ ഒരുങ്ങുന്നത് ആമിർഖാന്റെ മഹാഭാരതം !! മോഹൻലാലും എം.ടിയും ശശിയാകുമോ ?!
രണ്ടാമൂഴമല്ല; അണിയറയിൽ ഒരുങ്ങുന്നത് ആമിർഖാന്റെ മഹാഭാരതം !! മോഹൻലാലും എം.ടിയും ശശിയാകുമോ ?!
പ്രശ്നങ്ങൾ അവസാനിക്കാതെ രണ്ടാമൂഴം പെട്ടിയിൽ കിടക്കുമ്പോൾ പകരം സാക്ഷാൻ മഹാഭാരതം തന്നെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിർ ഖാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
1000 കോടി ബജറ്റില്‍ മുകേഷ് അംബാനിയാകും ചിത്രം നിർമ്മിക്കുക എന്നാണ് റിപോര്‍ട്ടുകൾ. ചിത്രത്തില്‍ അന്യഭാഷയിലെ സൂപ്പര്‍താരങ്ങളും എത്തുമെന്നാണ് സൂചന. പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിർ ഖാനും സംഘവും.
സിനിമയായോ അല്ലെങ്കില്‍ വെബ് സീരിസ് ആയോ ആകും ആമിറിന്റെ മഹാഭാരതം പുറത്തിറങ്ങുക. എന്നാല്‍ ആമിര്‍ ഖാന്റെ ഈ തീരുമാനം ചില താരങ്ങളെ അസ്വസ്ഥരാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. രാജമൗലി ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ പ്രമുഖരെ ആമിർ ഖാൻ ഇതിനായി സമീപിച്ചിട്ടുണ്ടത്രെ.
Aamir khan’s Mahabharatha starts rolling soon