Actor
മുംബൈയില്‍ കോടികള്‍ വിലവരുന്ന പുതിയ ആഡംബര വസതി സ്വന്തമാക്കി ആമിര്‍ ഖാന്‍
മുംബൈയില്‍ കോടികള്‍ വിലവരുന്ന പുതിയ ആഡംബര വസതി സ്വന്തമാക്കി ആമിര്‍ ഖാന്‍
നിരവധി ആരാധകരുള്ള ബോളിവുഡിന്‍റെ പ്രിയ താരമാണ് ആമിര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇപ്പോഴിതാ മുംബൈയില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് താരം. 9.75 കോടി വിലവരുന്നതാണ് വസ്തു. മുംബൈയിലെ പാലി ഹാലിയിലാണ് താരം പ്രോപ്പര്‍ട്ടി വാങ്ങിയത്. 58.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസും താരം അടച്ചുവെന്നാണ് വിവരം. 1027 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട് എപ്പോള്‍ വേണമെങ്കിലും താമസിക്കാന്‍ ശരിയായ വിധത്തിലാണ്.
മുംബൈയില്‍ നിരവധി പ്രോപ്പര്‍ട്ടികളാണ് ആമിര്‍ ഖാനുള്ളത്. ബാന്ദ്രയില്‍ കടലിന് അഭിമുഖമായി 5000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായുള്ള ഒരു വസ്തു താരത്തിനുണ്ട്. 2013ല്‍ ഏഴ് കോടി വിലയുള്ള ഒരു ഫാം ഹൗസും താരം വാങ്ങിയിരുന്നു.
അതേസമയം, ഈ വർഷം ജനുവരിയിലായിരുന്നു ആമിർ ഖാന്റെ മകൾ ഐറ ഖാന്‍റെ വിവാഹം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.
‘അവൾ വളരെ വേഗം വളർന്നു. എന്നേക്കാൾ വേഗമാണ് അവൾ വളർന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങൾ’ എന്നാണ് ആമിർ ഖാൻ വീഡിയോയിൽ പറയുന്നത്.
മകൾക്കൊപ്പം നൃത്തം ചെയ്യുകയും കൈയ്യിൽ മെഹന്ദി ഇട്ടുകൊടുക്കുകയുമൊക്കെ ചെയ്യുന്ന ആമിറിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. ഇതുപോലെയൊരു അച്ഛനെ കിട്ടിയത് ഭാഗ്യമാണെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
