Malayalam Breaking News
സല്മാന് ഖാനെപ്പോലെയൊ ഷാരൂഖിനെപ്പോലെയൊ എന്നെയാരും ശ്രദ്ധിക്കാറില്ല. ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. – ആമിർഖാൻ
സല്മാന് ഖാനെപ്പോലെയൊ ഷാരൂഖിനെപ്പോലെയൊ എന്നെയാരും ശ്രദ്ധിക്കാറില്ല. ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. – ആമിർഖാൻ
By
സല്മാന് ഖാനെപ്പോലെയൊ ഷാരൂഖിനെപ്പോലെയൊ എന്നെയാരും ശ്രദ്ധിക്കാറില്ല. ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. – ആമിർഖാൻ
പരീക്ഷങ്ങൾക്ക് എപ്പോളും മുന്‍ഗണന നൽകുന്ന ബോളിവുഡ് താരമാണ് ആമിർഖാൻ . ഇപ്പോൾ തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും ആ പരീക്ഷണത്തിന്റെ വിജയം കാണാം. അമിതാഭ് ബച്ചനാണ് ആമിർഖാനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയെ പറ്റിയും സിനിമ ലോകത്തെ പറ്റിയും ആമിർ ഖാൻ പങ്കു വെയ്ക്കുന്നു .
അമിതാഭ് ബച്ചനുമായി ഒരു ചിത്രത്തിലെങ്കിലും ഒന്നിച്ചഭിനയിക്കുക എന്നത് എന്റെ വലിയൊരാഗ്രഹമായിരുന്നു. ജീവിതത്തിലുടനീളം എന്നില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് അമിത്ജി. തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലൂടെ ആ ആഗ്രഹം സഫലമാവുകയാണ്.
ഞാനൊരു സൂപ്പര്‍സ്റ്റാര്‍ അല്ല. ഒരു മുറിയിലേക്ക് ഞാന്‍ കയറുമ്പോള്‍ എന്നെ ആളുകള്‍ സല്മാന് ഖാനെപ്പോലെയൊ ഷാരൂഖിനെപ്പോലെയൊ ശ്രദ്ധിക്കാറില്ല. അവിടെ ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. എനിക്ക് അതിനുള്ള യോഗ്യതകളില്ല. ക്ഷമിക്കണം, വെയ്റ്റര്‍ എന്ന് പ്രയോഗിച്ചത് സാധാരണക്കാര്‍ എന്ന നിലയില്‍ മാത്രമാണ് അല്ലാതെ വെയ്റ്റര്‍മാരെ അപമാനിക്കാനല്ല. അമിതാഭ്ജിയെപ്പോലെയൊ സല്മാന് ഖാനെപ്പോലെയൊ ഷാരൂഖ് ഖാനെപ്പോലെയൊ ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറല്ല. അതുപോലെ അജയ് ദേവ്ഗണും ഋത്വിക് റോഷനുമെല്ലാം വലിയ താരങ്ങളാണ്. ഇവരില്‍ ആരാണ് വലിയ താരം എന്ന് പറയാനാകില്ല.
സിനിമയെടുക്കുന്ന നാം ഓരോരുത്തരും പ്രസക്തിയുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കണം. എന്റെ ചിത്രമായ താരേ സമീന്‍ പര് കുട്ടികള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കണം എന്നതിനെ സംബന്ധിച്ചുള്ളതാണ്. 3 ഇഡിയറ്റ്സ് എന്ന ചിത്രവും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സമൂഹത്തിനുമുന്നില്‍ കാണിക്കുന്ന ചിത്രമാണ്.- ആമിർഖാൻ പറയുന്നു.
aamir khan about stardom
