ഇത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം എഎല്‍ വിജയ് വീണ്ടും വിവാഹിതനായി
By
നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനായി. നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ വിജയ് ഡോക്റ്ററായ ഐശ്വര്യയെയാണ് കഴിഞ്ഞ ദിവസം വിവാഹം ചെയ്തത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജൂണ്‍ 29 നാണു താന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വിജയ് ആരാധകരുമായി പങ്കുവച്ചത്. മാധ്യമങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വിജയിന്റെ പത്രക്കുറിപ്പ് വി4 എന്റെര്‍ടെയ്‌നേഴ്‌സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പുറത്തുവിട്ടിരുന്നത്.
ദൈവത്തിരുമകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി അമല പോളുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് 2014 ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. 2017 ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം അമല വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. അതേസമയം തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ വിജയ്.
ഈ വര്‍ഷം രണ്ട് സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോള്‍.
a.l vijay secod wedding pic
