Connect with us

കുട്ടി രായപ്പൻ ഞെട്ടിച്ചു; ശിശുദിനത്തിൽ ബിഗിലിലെ വിജയ്‌യുടെ കഥാപാത്രത്തെ അനുകരിച്ച കുട്ടിയുടെ വീഡിയോ വൈറൽ!

Tamil

കുട്ടി രായപ്പൻ ഞെട്ടിച്ചു; ശിശുദിനത്തിൽ ബിഗിലിലെ വിജയ്‌യുടെ കഥാപാത്രത്തെ അനുകരിച്ച കുട്ടിയുടെ വീഡിയോ വൈറൽ!

കുട്ടി രായപ്പൻ ഞെട്ടിച്ചു; ശിശുദിനത്തിൽ ബിഗിലിലെ വിജയ്‌യുടെ കഥാപാത്രത്തെ അനുകരിച്ച കുട്ടിയുടെ വീഡിയോ വൈറൽ!

അറ്റ്ലി വിജയ് സംവിധാനത്തിൽ പുറത്തിറങ്ങി തീയ്യറ്ററുകളിൽ നിറഞ്ഞ കയ്യടി നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബിഗിൽ.ചിത്രത്തിന്റെ റിലീസ് തമിഴ്‌നാട്ടിലും കേരത്തിലും ഉണ്ടായിരുന്നു.തമിഴകം ഏറ്റടുത്തപോലെ തന്നെ ബിഗിൽ മലയാളികളും ഏറ്റെടുത്തു.ചിത്രത്തിൽ വിജയ്‌യുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് രായപ്പൻ എന്ന അഭിപ്രായവും ഉയർന്നു വന്നിരുന്നു. ഈ കഥാപാത്രത്തെ മാത്രം വെച്ച് ഒരു ചിത്രം വരും എന്നും സംവിധായകൻ ആറ്റ്ലി പിന്നീട് പറഞ്ഞു.

ഇപ്പോഴിതാ കേരളത്തിൽ നടന്ന ശിശുദിന പരിപാടികളിലും താരമായത് രായപ്പനും തരംഗമായതു ബിഗിൽ എന്ന ചിത്രവുമാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു ശിശുദിന പരിപാടിയിൽ ഒരു കുട്ടി വിജയ്‌യുടെ രായപ്പൻ എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആ കഥാപാത്രം ആയി, ബിഗിൽ പശ്ചാത്തല സംഗീതവും ഇട്ടു ആണ് ഒരു കുട്ടി ഫാൻസി ഡ്രസ്സ് മത്സരത്തിന് എത്തിയത്. ഇതിലെ ഗാനങ്ങളും ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ആറ്റ്ലി ഒരുക്കിയ ഈ ചിത്രം വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. ഫെമിനിസവും സ്ത്രീ ശാക്തീകരണവും പോലെയുള്ള വിഷയങ്ങൾ വളരെ മികച്ച രീതിയിൽ വിനോദവും ആവേശവും നൽകി പറയുന്നതിൽ ആറ്റ്ലി വിജയിച്ചിട്ടുണ്ട്. ഈ ചിത്രം ഇറങ്ങിയതിനു ശേഷം ഒട്ടേറെ പെൺകുട്ടികൾ വലിയ ധൈര്യത്തോടെ പല കാര്യങ്ങളും ചെയ്തു മുന്നോട്ടു വരുന്നുണ്ട്.
നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്ടയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

a child imitate bigil character

Continue Reading
You may also like...

More in Tamil

Trending

Recent

To Top