പാചക സംബന്ധമായ പരിപാടികളിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെ സ്ഥിരസാന്നിധ്യമായ വ്യക്തിയാണ് ലക്ഷ്മി നായർ. ‘മാജിക് ഓവന്’, ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികളിലൂടെയാണ് ലക്ഷ്മി നായർ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ പ്രിന്‍സിപ്പൽ കൂടിയായ ലക്ഷ്മിയുടെ പാചകവൈദഗ്ധ്യം ഏറെ ശ്രദ്ധ നേടിയതാണ്.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലക്ഷ്മി നായര്‍. യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിവാഹവിശേഷങ്ങള്‍ ലക്ഷ്മി നായര്‍ പറയുന്നത്. ‘ഒരു വക്കീലിനെ കൊണ്ട് നിന്നെ കെട്ടിക്കുമെന്ന് അച്ഛന് എപ്പോഴും പറഞ്ഞിരുന്നു’, ലക്ഷ്മി നായര്‍ പറയുന്നു. എന്നാല്‍ യുഎസില്‍ പോകാനായിരുന്നു എനിക്ക് ആഗ്രഹം. വീട്ടുകാര്‍ക്ക് ഇതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനം പൂര്‍ത്തിയായപ്പോള്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങി.
ലോ അക്കാദമിയിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയെയാണ് താന്‍ വിവാഹം ചെയ്തത്. അജയ് കൃഷ്ണന് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. പിന്നീട് ആണ് അറിഞ്ഞത് അദ്ദേഹമൊരു സിനിമ നടന് കൂടിയാണെന്ന്. ഇത് അറിഞ്ഞതോടെ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തുടങ്ങി. തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലാം വര്‍ഷത്തെ എക്സാം എഴുതിയതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. 1988 മേയ് 7 നായിരുന്നു ഞങ്ങളുടെ വിവാഹം. ലക്ഷ്മി നായര്‍ പറഞ്ഞു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...