
Malayalam
എന്റെ സിനിമകളെക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു; മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ കയ്യടിച്ച് സിനിമ ലോകം!
എന്റെ സിനിമകളെക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു; മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ കയ്യടിച്ച് സിനിമ ലോകം!

എന്റെ സിനിമകളെക്കാൾ കൂടുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകളാണ് കാണുന്നതെന്ന് നടൻ മമ്മൂട്ടി. മമ്മൂട്ടി യുടെ ഈ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. മോഹൻലാലിൻറെ സിനിമകളെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ചുമാണ് മമ്മൂട്ടി പറയുന്നത്
മമ്മൂട്ടിയുടെ വാക്കുകള്‍…
പടയോട്ടം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഥ പറയാന്‍ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. അതിന് ശേഷമാണ് ഞാനും ലാലും പരിചയപ്പെടുന്നത്. ആ സൗഹൃദം, ഒരുമിച്ച് ഉള്ളൊരു വളര്‍ച്ച, ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ പറ്റി. ലാല്‍ ആദ്യമൊക്കെ വില്ലന്‍ വേഷങ്ങളാണ് ചെയ്തത്. തമാശകള്‍ ഒരുപാട് ഉണ്ടാക്കും ജീവിതത്തില്‍.
അഹിംസയുടെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ മോഹന്‍ലാലിനെ കുറിച്ച് അവിടെ പറയും. മോഹന്‍ലാലിനെ ആ സിനിമയുടെ ലൊക്കേഷനില്‍ വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പുള്ളിക്ക് ശശി സാറിനെ അറിയത്തില്ല. ദാമോദരന്‍ മാഷിനേയും അറിയില്ല
അതിന് ശേഷമാണ് ഒരു വേഷത്തിന് വിളിച്ചത്. അന്ന് എന്റെ കൂടെ ഒന്ന് രണ്ട് പടത്തില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു,
ഏകദേശം പത്ത് അറുപത് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. നായകനും വില്ലനും, നായകന്മാരായിട്ടും… ഞാന്‍ അന്ന് ലാലിനെപ്പറ്റി പറഞ്ഞ ഒരു കാര്യം ഉണ്ട്… അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാലെന്ന്. ഈ രണ്ടുപേരുടേയും ഗുണങ്ങള്‍ ഉണ്ട്. അങ്ങനെ ഒരു നടനെന്ന രീതിയില്‍ ലാല്‍ ഒരുപാട് വളര്‍ന്നു… ഇപ്പോഴത്തെ മോഹന്‍ലാലായി.
അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൊണ്ടാണ് ഞങ്ങളുടെ വളര്‍ച്ചയും. എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനെക്കാളും ലാലിന്റെ സിനിമകള്‍ ഒരുപക്ഷെ ഞാന്‍ കണ്ടിട്ടുണ്ടാവും. ലാലിന്റെ സിനിമയെ കുറിച്ച് അഭിപ്രായം പറയാറുണ്ട്… ഡിസ്കസ് ചെയ്യാറുണ്ട്.. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്..
അങ്ങനെ രണ്ട് താരങ്ങളായി.. രണ്ട് നടന്മാരായി എല്ലാ സ്ഥലത്തും ഒരുപോലെയായി… അവാര്‍ഡ് കിട്ടുമ്പോ ഒരു കൊല്ലം ഒരാള്‍ക്ക് കിട്ടും അടുത്ത കൊല്ലം അടുത്താള്‍ക്ക്… നാഷണല്‍ അവാര്‍ഡ് പോലും അങ്ങനെയായി… മമ്മൂട്ടി വ്യക്തമാക്കി.
mammootty
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...