
News
‘ഞങ്ങൾ കാരണമാണ് നിങ്ങൾ ജീവിച്ചുപോകുന്നത്; പൊട്ടിത്തെറിച്ച് വിജയ് ദേവര കൊണ്ട
‘ഞങ്ങൾ കാരണമാണ് നിങ്ങൾ ജീവിച്ചുപോകുന്നത്; പൊട്ടിത്തെറിച്ച് വിജയ് ദേവര കൊണ്ട

വ്യാജ വാർത്തകൾ കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ വിജയ് ദേവേരകൊണ്ട. അഭിമുഖം നൽകിയില്ല എങ്കിൽ ചില മാധ്യമ സ്ഥാപനങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു ഞങ്ങൾക്കുനേരേ ചെളിവാരി എറിയുന്നു…ഇതെല്ലാം എന്തിനാണെന്ന് വിജയ് ചോദിക്കുന്നു
വിജയുടെ പേരിലുള്ള സംഘടന ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകിയിരുന്നു. എന്നാൽ യഥാർഥ കണക്കുകൾ മറച്ചുവച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് വിജയ് ആരോപിക്കുന്നു.
വിജയുടെ വാക്കുകൾ
അഭിമുഖം നൽകിയില്ല എങ്കിൽ ചില മാധ്യമ സ്ഥാപനങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു ഞങ്ങൾക്കുനേരേ ചെളിവാരി എറിയുന്നു. ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമർത്തുന്നു. മോശം റേറ്റിങ് നൽകുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്? നിങ്ങൾക്ക് എന്ത് ധാർമികതയാണുള്ളത്?
ഞങ്ങൾക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങൾ സഹായിച്ചത്. അത്യാവശ്യക്കാരെ കണ്ടെത്തി അവർക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഞങ്ങൾ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കിൽ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്, അവരോട് ചോദിക്കൂ. ലോക്ക് ഡൗൺകാലത്ത് 10 രൂപ പോലും സമ്പാദിക്കാൻ അവർക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളും നിങ്ങൾ കൊടുക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ നിങ്ങൾക്ക് നേരേ തിരിയും.
ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കിൽ നിങ്ങൾക്ക് പണം നൽകണമോ? ഞങ്ങൾ നിങ്ങൾക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങൾ അതിജീവിക്കുന്നത്, മറക്കേണ്ട- വിജയ് കൂട്ടിച്ചേർത്തു.
VIJAY DEVARAKONDA
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....