
Malayalam Breaking News
കാറപകടത്തിൽ നടൻ ബേസിൽ ജോർജ്ജ് മരിച്ചു
കാറപകടത്തിൽ നടൻ ബേസിൽ ജോർജ്ജ് മരിച്ചു
Published on

മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ ഉണ്ടായ വാഹനപകടത്തില്‍ മൂന്ന് മരണം. വാളകം എലവുങ്ങത്തടത്തില്‍ നിധിന് ബാബു, വാളകം എല്ലാല്‍ അശ്വിന് ജോയ്, മേക്കടമ്പ് വാളാംകോട്ട് ബേസില്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്. പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. ഒന്‍പതു മണിയോടെയാണ് അപകടം നടന്നത്.
മരിച്ച മൂന്ന് പേരും കാറില്‍ സഞ്ചരിച്ചവരാണ്. വാളകം സ്വദേശിയും സ്നേഹ ഡെക്കറേഷന് ഉടമയുമായ ബാബുവിന്റെ കാറാണ് അപകടത്തില്‍പെട്ടത്. ഡീലക്സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും അപകടത്തില്‍ പെട്ടു. റെമോന് ഷേക്ക്, അമര്‍ ബീരാന്, സാഗര്‍ സെല്‍വകുമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍.
actor basil george
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...