
serial
ആ വാർത്ത സത്യമാണ്, ഞങ്ങൾ വിവാഹമോചിതരായി; ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം.. വാർത്തകളോട് പ്രതികരിച്ച് ഡോൺ
ആ വാർത്ത സത്യമാണ്, ഞങ്ങൾ വിവാഹമോചിതരായി; ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം.. വാർത്തകളോട് പ്രതികരിച്ച് ഡോൺ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം മേഘ്ന വിന്‍സന്റ് വിവാഹ മോചിതയായെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിവാഹമോചിതരായെന്നുള്ള വാർത്ത സത്യമാണെന്ന് ഡോണ്‍. വനിത ഓണ്‍ലൈനോട് ഡോണ്‍ പ്രതികരിച്ചിരിക്കുകയാണ്
ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നത് . ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് , ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡോണ്‍ പറയുന്നു.
ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ എന്നും ഡോണ്‍ പറയുന്നു.
ചന്ദനമഴയിലെ അമൃതയായിട്ടായിരുന്നു മേഘ്ന ശ്രദ്ധ നേടിയത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണിനെയായിരുന്നു മേഘ്ന വിവാഹം കഴിച്ചത്. 2017 ഏപ്രില്‍ 30നായിരുന്നുഇരുവരുടെയും വിവാഹം.
ദേശായി കുടുംബത്തിന്റെ കഥ പറഞ്ഞ സീരിയലില്‍ നിന്നും അപ്രതീക്ഷിതമായാണ് മേഘ്ന വിടവാങ്ങിയത്. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും അതുകൊണ്ടാണ് ചന്ദനമഴയില്‍ നിന്നും പിന്മാറിയതെന്നുമായിരുന്നു മേഘ്നയുടെ വിശദീകരണം.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പ എന്ന പരമ്പരയിൽ നിന്നാണ് ടെലിവിഷൻ ലോകത്തിലേക്ക് മേഘ്ന പ്രവേശിച്ചത്. പിന്നീട് പത്തോളം മലയാള തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മേഘ്ന നൃത്തവേദികളിലും സജീവമായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണപക്ഷ കിളികൾ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിലേക്ക് താരം കടന്നത്. മേഘ്നയുടെ അമ്മ നിമ്മി പഴയകാല സിനിമ നടി ആയിരുന്നു. മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നത് നിമ്മി ആയിരുന്നു.
Meghna Vincent
അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ സച്ചിയുടെ പ്ലാൻ...
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്‍കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...