
Malayalam
മുരളിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്മൂട്ടി
മുരളിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്മൂട്ടി
Published on

മലയാളത്തിന്റെ നടന വിസ്മയം മുരളി എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായിരുന്നു. മലയാള സിനിമ ലോകത്തിനു ,നാടക, ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളിലും എന്നും അഹങ്കാര സ്വത്ത തന്നെയായിരുന്നു അദ്ദേഹം. മുരളിയുടെ യാത്രയിൽ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിന്നും മണ്മറഞ്ഞു പോയിട്ടില്ല .ആകാശദൂതിലെ ജോണിയെയും , അമരത്തിലെ കൊച്ചുരാമനെയും,ആധാരത്തിലെ ബാപ്പുട്ടിയെയും ,ചമയത്തിലെ എസ്തപ്പാനെയും ,വെങ്കലത്തോട്ടിലെ ഗോപാലനെയും മലയാളികൾ ഒരിക്കലും മറക്കാനിടയില്ല.
കഥാപാത്രങ്ങൾ എന്നും മുരളിയുടെ കയ്യിൽ ഭദ്രമായിരുന്നു. സിനിമ മേഖലയിൽ പോലും മുരളിയെ കുറിച്ച് ആർക്കുമറിയാത്ത ഒരു വെളിപ്പെടുത്തൽ മമ്മൂട്ടി നടത്തിയിരുന്നു. മാധ്യമത്തിന് നൽകിയ അഭിമുഖത്തലയിരുന്നു മമ്മൂട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. മമ്മുക്ക ഇമോഷണലായി സംസാരിക്കുന്ന ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു
മമ്മൂട്ടിയുടെ വാക്കുകൾ ….
‘ഞാൻ ആർക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയിൽ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങൾക്ക് ഒരു ഇമോഷണൽ ലോക്കുണ്ട്. സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇൻസ്പെക്ടർ ബൽറാം അമരം ചിത്രത്തിൽ അത് കാണാൻ കഴിയും . എന്നാൽ ഒരു സുപ്രഭാതത്തിൽ മുരളി യ്ക്ക് ഞാൻ ശത്രുവായി … പിന്നീട് അകന്നു പോയി . ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാൻ തെറ്റായിട്ട് ന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല . ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായതെന്ന് ഇമോഷണലായി മമ്മൂട്ടി പറയുകയാണ്’
ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ജീവിതത്തിന്റെ അവസാന പത്തുവര്ഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, തന്റെ 55-ആം വയസ്സില്‍ 2009 ഓഗസ്റ്റ് 6- ന് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ പി.ആര്.എസ്. ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
mammootty
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...