
Malayalam
നാളെ ഷോർട് ഡ്രസ്സ് ഇട്ടു വരുമോ? കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തലുമായി നേഹ സക്സേന
നാളെ ഷോർട് ഡ്രസ്സ് ഇട്ടു വരുമോ? കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തലുമായി നേഹ സക്സേന
Published on

കസബയിൽ മമ്മൂട്ടിയുടെ നായികയായെത്തിയ പ്രിയ താരമാണ് നടി നേഹ സക്സേന. മലയാള സിനിമയിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാൻ നേഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവം നടി മാർ തുറന്ന് പറയാറുണ്ട് . ഇപ്പോൾ ഇതാ തനിക്ക് നേരിട്ട നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി നേഹ
”ആ സമയത്ത് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോൺകോളുകൾ വരാൻ തുടങ്ങി.
നേഹാ, നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ?’ എന്നായിരിക്കും ചോദ്യം. ‘എന്തിനാ ഷോർട്ട് ഡ്രസ്സ് ഇട്ടു വരുന്നേ’ എന്ന് ചോദിച്ചാൽ, ‘സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ’ എന്നായിരിക്കും മറുപടി. ‘വെസ്റ്റേൺ കോസ്റ്യൂംസ് സ്ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല’ ഞാനവരോട് പറഞ്ഞു.” നേഹ അഭിമുഖത്തിൽ പറയുന്നു.
പിന്നെയും കാണാമെന്ന് പറഞ്ഞ് വിളികൾ വന്നെങ്കിലും താൻ പോയില്ലെന്നും കാസ്റ്റിംഗ് കൗച്ച് എന്തെന്ന് മനസ്സിലായെന്നും നേഹ പറയുന്നു.
neha saxena
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...