വിഷു ദിനത്തിൽ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി നടന്‍ വിനു മോഹനും ഭാര്യ വിദ്യയും എത്തിയിരുന്നു. കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയായിരുന്നു.
വിനു മോഹന്റേയും കൂട്ടരുടെയും പ്രവർത്തിയെ അഭിനന്ദിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭിനന്ദനം.മോഹൻലാലിന്റെ കുറിപ്പ് “ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു.”
മോഹൻലാലിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് വിദ്യ വിനു മോഹൻ രംഗത്തെത്തി. മോഹൻലാലിന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ വിദ്യ സന്തോഷം രേഖപ്പെടുത്തി. ലാലേട്ടന്റെ നല്ല വാക്കുകൾ ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും ഊർജ്ജവുമാണെന്ന് വിദ്യ കുറിച്ചു
മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു താര ദമ്പതികളുടെ സേവനം
ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദിന്റെ വിഷുദിനത്തിലെ ഈ രൂപമാറ്റം അപ്രതീക്ഷിതമായിരുന്നു. പ്രമോദിനെ പോലെ തെരുവില്‍ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്. മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ പുതിയ മനുഷ്യരാക്കി.തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...