
Malayalam
ഷാബുരാജിന്റെ ജീവിതത്തെ പോലെ ആ മരണകാരണം പോലും രഹസ്യമായിരുന്നു
ഷാബുരാജിന്റെ ജീവിതത്തെ പോലെ ആ മരണകാരണം പോലും രഹസ്യമായിരുന്നു
Published on

കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ ടെലിവിഷന്‍ താരം ഷാബുരാജിന്റെ മരണ വാർത്ത ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് . ഹൃദയാഘാതത്തെ തുടർന്നനന്നായിരുന്നു മരണം സംഭവിച്ചത് . ഇപ്പോഴിത പ്രിയകൂട്ടുകാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കോമഡി താരവും നടനുമായ നോബി. ഷാബു തന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒരിക്കലും തങ്ങളെയാരെയും അറിച്ചിരുന്നില്ലെന്ന് നോബി പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് ഷാബുരാജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്
‘മിമിക്രിയില്‍ സജീവമായി തുടങ്ങിയ നാള്‍തൊട്ട് ഷാബുവിനെ അറിയാം. നിരവധി ട്രൂപ്പുകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സിനിമയില്‍ സജീവമായ ശേഷവും ഞാന്‍ ആരംഭിച്ച ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിലും ഉണ്ടായിരുന്നു ഷാബു. മിമിക്രി ലോകത്തെ മികച്ച പ്രതിഭകളെ അണിനിരത്തിയ ആ ട്രൂപ്പില്‍ ഷാബു എത്തിയതിനു പിന്നില്‍ ഒരു അത്ഭുതവും ഇല്ല എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. കാരണം, അത്രയ്ക്കും പ്രതിഭാധനന് ആയിരുന്നു അദ്ദേഹം. ആദ്യകാലത്ത് തിരുവനന്തപുരം സരിഗയിലും ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തായിരുന്നു ഷാബുവിന്റെ വീട്. എന്നിട്ടു പോലും ഷാബുവും കുടുംബവും അനുഭവിക്കുന്ന വേദന ഞങ്ങള്‍ തിരിച്ചറിയാതെ പോയി.’
‘നാല് മക്കളേയും കൂട്ടി ജീവിതം പതിയെ കരയ്ക്കടുപ്പിക്കുകയായിരുന്നു ആ മനുഷ്യന്. സ്കിറ്റുകളിലൂടെ ഷാബുവിനെ ശ്രദ്ധിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്ത് പേര് ആ പ്രതിഭയെ തിരിച്ചറിഞ്ഞു വരികയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം സിനിമയിലെത്തും എന്ന് ഉറച്ചു വിശ്വസിച്ച നാളുകളില്‍ ആരുമറിയാതെ അദ്ദേഹത്തെ മരണം പിടികൂടി. എന്തിനേറെ പറയണം, മരണം പതിയിരുന്ന് ഹാര്‍ട്ട് അറ്റാക്ക് രൂപത്തില്‍ എത്തിയത് ഷാബു പോലും അറിഞ്ഞില്ല. ആ മരണകാരണം പോലും രഹസ്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ പോലെ.’ നോബി പറഞ്ഞു.
shaburaj
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...