
Malayalam
നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു; സഹോദരിയ്ക്കൊപ്പമുള്ള ചിത്രവുമായി ആര്യ
നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു; സഹോദരിയ്ക്കൊപ്പമുള്ള ചിത്രവുമായി ആര്യ

ബിഗ്ബോസ് ഷോയിൽ നിന്നും പുറത്തെത്തിയതോടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടിവന്ന മത്സരാർഥിയായിരുന്നു ആര്യ. ഇപ്പോഴിതാ തന്റെ പ്രിയ സഹോദരിയുടെ പിറന്നാള്‍ ഓര്‍ത്ത് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
സഹോദരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാള്‍ സന്ദേശം പോലെ സഹോദരിയെ കുറിച്ച് ആര്യ വാചാലയായത്. എല്ലാ കാലത്തെയും എന്റെ ക്രൈം പാര്‍ട്നര്‍. എന്റെ ആത്മസഹോദരി. എന്റെ നല്ലപാതി. എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു അനുഗ്രഹമാണ്.
നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. എന്ത് തന്നെയായാലും എന്റെ നന്മയിലും മോശം അവസ്ഥയിലും കൂടെ ഉണ്ടായിരുന്നതിന് നന്ദി. പിറന്നാള്‍ ആശംസകള്‍… എന്നുമാണ് ആര്യ എഴുതിയിരിക്കുന്നത്. രശ്മി വരുണ്‍ എന്നാണ് സഹോദരിയുടെ പേര്. സഹോദരിയെ ടാഗ് ചെയ്ത് കൊണ്ടാണ് ആര്യ ഇതൊക്കെ പറഞ്ഞത്.
ഇതേ സമയം പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ആര്യ സഹോദരിയെ വീഡിയോ ചാറ്റ് ചെയ്തിരുന്നു. മകള്‍ റോയയും ഒപ്പമുണ്ടായിരുന്നു. പിറന്നാള്‍ ചിരി കണ്ടോ? എന്റെ ജീവിതത്തില്‍ നീ ഉള്ളത് അനുഗ്രഹിക്കപ്പെട്ടതാണ് സഹോദരിയെന്ന് വീണ്ടും പറഞ്ഞ് വീഡിയോ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും ആര്യ പങ്കുവെച്ചിരുന്നു.
ആര്യയുടെ സഹോദരിയ്ക്ക് ആശംസകളുമായി ആരാധകരും കമന്റുകളുമായി എത്തി. സഹോദരിയെ കാണാന്‍ ആര്യയെ പോലെ തന്നെയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
arya
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...