Connect with us

“എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം”; സുപ്രിയ

Malayalam

“എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം”; സുപ്രിയ

“എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം”; സുപ്രിയ

ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ് മണിരത്നം സംവിധാനം ചെയ്ത ‘അലൈപായുതേ. മാധവനെയും​ ശാലിനിയേയും നായികാനായകന്മാരാക്കി പുറത്തിറങ്ങിയ ചിത്രം 20 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇത്രയും വർഷം പിന്നിട്ടിട്ടും “എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രം അലൈപായുതേയാണെന്ന് സുപ്രിയ

ഈ ഇതിഹാസപ്രണയകഥയ്ക്ക് 20 വര്‍ഷമായെന്ന് തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും സുപ്രിയ പറയുന്നു. “ഈ മാസ്റ്റര്‍പീസ് കണ്ടതിനുശേഷം പ്രണയമെന്ന ആശയവുമായി തികച്ചും പ്രണയത്തിലായ ഒരാളാണ് ഞാന്‍,” ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സുപ്രിയ കുറിക്കുന്നു.

കാര്‍ത്തിക് വരദരാജന്‍ എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ശക്തി ശെല്‍വരാജ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയവും വിവാഹവും പിണക്കങ്ങളും ഇണക്കങ്ങളും അവര്‍ക്കിടയിലെ തിരിച്ചറിവുകളുമൊക്കെ അതിമനോഹരമായി പോര്‍ട്രൈ ചെയ്തൊരു ചിത്രമാണ് “അലൈപായുതേ’. മാധവന്‍- ശാലിനി ജോഡികളുടെ മികച്ച പെര്‍ഫോമന്‍സിനൊപ്പം തന്നെ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളും സംഗീതപ്രേമികളുടെ ഹൃദയ കവര്‍ന്നു.

supriya menon

More in Malayalam

Trending

Recent

To Top