
Malayalam
സിനിമയിൽ ചാൻസ് ചോദിക്കാൻ വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്ന്…
സിനിമയിൽ ചാൻസ് ചോദിക്കാൻ വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്ന്…

നടൻ ജോജു ജോർജിനെക്കുറിച്ച് സംവിധായകൻ ജിയോ ബേബി പറഞ്ഞ വാക്കുകൽ സോഷ്യൽ മീഡിയയി ശ്രദ്ധ നേടുന്നു . സ്വന്തം സ്ഥലമായ മാളയിൽ നിന്നും സിനിമയിൽ ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നായിരുന്നുവെന്ന് ജിയോ കുറിക്കുന്നു.
സംവിധായകന് ജിയോ ബേബിയുടെ വാക്കുകൾ:
‘25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്.’
‘ലോറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് ജോജു ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’–ജിയോ കുറിച്ചു.
ജിയോ ബേബിയുടെ ആദ്യ സംവിധാനസംരംഭമായ കുഞ്ഞു ദൈവത്തിൽ ജോജു പ്രധാനവേഷം അഭിനയിച്ചിരുന്നു.
ടൊവിനോ തോമസ് നായകനായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആണ് ജിയോ ബേബിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
JOJU GEORGE…
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...