മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ സജീവമായ താരമാണ് ബാബു ആന്റണി. മലയാളത്തിന്റെ സൂപ്പര്‍ താരമായ മമ്മൂട്ടിയെക്കുറിച്ചുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ മിക്കവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും അഭിനയിച്ച ഒരു ചിത്രത്തിലെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവമാണ് ബാബു ആന്റണി മമ്മൂട്ടി എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതയെ വെളിപ്പെടുത്തുവാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്ബ് മേക്കപ്പ് ചെയ്ത് എല്ലാവരും റെഡിയായി നില്ക്കുന്ന സമയത്ത് താന്‍ മമ്മൂട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ തന്റെ മേക്കപ്പ് ശരിയായിട്ടില്ലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു എന്ന് ബാബു ആന്റണി പറയുന്നു.
മേക്കപ്പ് നന്നായിട്ട് ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ട ഉടന്‍തന്നെ മമ്മൂട്ടി മേക്കപ്പ്മാനെ വിളിച്ചുവരുത്തി വീണ്ടും നല്ല രീതിയില്‍ മേക്കപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും മേക്കപ്പ് ചെയ്യാന്‍ വന്ന അസിസ്റ്റന്റ് മേക്കപ്പ് മാനോട് ദേഷ്യപ്പെടുകയും മാറ്റി ചെയ്യിപ്പിക്കുകയും തന്നെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തുവെന്ന് ബാബു ആന്റണി പറയുന്നു. ‘ഇദ്ദേഹം സീനിയറായ ഒരു ആര്‍ട്ടിസ്റ്റാണ് നിങ്ങള്‍ നല്ല രീതിയില്‍ മേക്കപ്പ് ചെയ്തു കൊള്ളണം’ എന്നായിരുന്നു മമ്മൂട്ടി നല്കിയ നിര്‍ദ്ദേശമെന്ന് ബാബു ആന്റണി സാക്ഷ്യപ്പെടുത്തുന്നു. കൂടെ അഭിനയിക്കുന്ന പ്രതിനായകന്റെ പ്രകടനമാണ് നായകന് കൂടുതല്‍ കയ്യടി നേടുന്നതെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല രീതിയില്‍ മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ബാബു ആന്റണി ഈ സംഭവത്തോട് ചേര്‍ത്തുനിര്‍ത്തി പറയുന്നത്. കൂടെ അഭിനയിക്കുന്ന പ്രത്യേകിച്ച് ആക്ഷന്‍ സീക്വന്‍സുകള്‍ ഇല് അഭിനയിക്കുന്ന സഹതാരങ്ങളുടെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ ആവശ്യപ്പെടുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യാനും മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും മലയാളത്തിന്റെ ആക്ഷന്‍ വില്ലന്‍ ബാബു ആന്റണി പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...