
Malayalam
നമ്മുടെ ആരോഗ്യം നോക്കുന്ന നഴ്സുമാരുടെ ആരോഗ്യം നമ്മളാണ് നോക്കേണ്ടത്; മാലാഖമാരുടെ ഹൃദയം തൊട്ട് മമ്മൂട്ടി
നമ്മുടെ ആരോഗ്യം നോക്കുന്ന നഴ്സുമാരുടെ ആരോഗ്യം നമ്മളാണ് നോക്കേണ്ടത്; മാലാഖമാരുടെ ഹൃദയം തൊട്ട് മമ്മൂട്ടി
Published on

സാമൂഹ്യഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണിത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കൊറോണ കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം നേഴ്സ് മാരും ആരോഗ്യപ്രവർത്തകരും നമുക്കൊപ്പമുണ്ട്. സ്വന്തം ആരോഗ്യം പോലും നോക്കാതെ കോവിഡിനെതിരെ സജീവ പോരാട്ടത്തിനിറങ്ങിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മളാണ് മാലാഖമാർ, വെള്ളരിപ്രാവുകൾ എന്നൊക്കെ അലങ്കാരമായി വിശേഷിപ്പിക്കുന്ന നഴ്സുമാരുടെ ഹൃദയം തൊടുകയാണ് നടൻ മമ്മൂട്ടി
നമ്മുടെ ആരോഗ്യം നോക്കുന്ന നഴ്സുമാരുടെ ആരോഗ്യം നമ്മൾ നോക്കണമെന്ന് മമ്മൂട്ടി. നഴ്സുമാർക്കായി സമര്‍പ്പിച്ച ‘നമസ്തേ നഴ്സ്’ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നമുക്ക് വേണ്ടി ജീവനും ജീവിതവും പണയം വച്ചവര്‍. നമ്മുടെ മാത്രമല്ല ലോകത്തിലെ ഓരോ നഴ്സുമാരും വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. ഉറ്റവരെ കാണാതെ അവരുടെ മുഖം കാണാതെ രോഗികൾക്കൊപ്പം അവർ ചെലവഴിക്കുന്നു. അവരുടെ ആരോഗ്യം കൂടി നമ്മൾ കാക്കണം. എല്ലാവരും വീട്ടിലിൽ തന്നെ ഇരിക്കണം. ഞാൻ വീട്ടിലാണ്. മകനും മകളും കൊച്ചുമക്കളും ഒപ്പമുണ്ട്. മരുമകൻ ആരോഗ്യപ്രവർത്തകനാണ്. അദ്ദേഹം ബെംഗളൂരുവിലാണ്. എനിക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് അനുഭവങ്ങൾ കുറവാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് എന്റെയും പ്രാർഥന.
നമ്മുടെ എല്ലാവരും നമ്മുടെ കൂടെയുണ്ട് ഈ കാലത്തും. പക്ഷേ നഴ്സുമാര്‍ക്ക് പക്ഷേ ഇതൊന്നുമില്ല. വേവലാതികള്‍ മാത്രമാണ് അവര്‍ക്ക്. അവരെക്കുറിച്ചും അവരുടെ ഉറ്റവരെയും ഓര്‍ത്ത് അവര്‍ക്ക് വേവലാതിയാണ്. വാക്കുകൊണ്ട് നന്ദി പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരോടുള്ള കരുതല്‍ മെറ്റീരിയലൈസ് ചെയ്യണം. അവരുടെ ഒരു സമർപ്പണത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല. അവരെയും നമ്മൾ കരുതണം.’ എന്നാൽ അതിനപ്പുറം അവർ നേരിടുന്ന പ്രതിസന്ധികൾ കൂടി അധികൃതർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
mammootty
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...