
Social Media
മുത്തച്ഛന് തന്ന വിഷു കൈ നീട്ടത്തിന്റെ ഓര്‍മ്മയിൽ അനു സിത്താര
മുത്തച്ഛന് തന്ന വിഷു കൈ നീട്ടത്തിന്റെ ഓര്‍മ്മയിൽ അനു സിത്താര

കൊറോണ ഭീതിയിലാണ് രാജ്യമെങ്ങും. ഈ ലോക്ഡൗണ്‍ കാലത്ത് ആര്‍ഭാടങ്ങളേതുമില്ലാതെ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ വിഷു ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.
മുത്തച്ഛന് തന്ന ഒരു വിഷു കൈ നീട്ടത്തിന്റെ ഓര്‍മ്മയിലാണ് മലയാളത്തിന്റെ പ്രിയനടി അനു സിത്താര. വിഷുക്കൈനീട്ടം എന്നു പറയുമ്ബോള്‍ അതാണ് അനുവിന്റെ ഓര്‍മയിലേക്ക് വരാറുള്ളത്. എന്നാല്‍ അത് നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവയ്ക്കുകയാണ് താരം. ‘മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു.
അച്ഛനെ മാനൂന്നും മുത്തച്ഛനെ അച്ഛാ എന്നുമാണ് ഞാന്‍ വിളിച്ചിരുന്നത്. അഞ്ചില്‍ പഠിക്കുമ്ബോള്‍ ഞാനും അമ്മയും കല്‍പ്പറ്റ ടൗണില്‍ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കയ്യില്‍ ഒരു നാണയം തന്നു. അതില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രമുണ്ടായിരുന്നു. ‘ഇത് നീ സൂക്ഷിക്കണം.
10 വര്‍ഷം കഴിഞ്ഞ് മോള് വല്യ ആളാകും. അന്നിത് നീ എടുത്തു നോക്കുമ്ബോ ഞാന്‍ പറഞ്ഞത് ഓര്‍ക്കണം. ‘ വര്‍ഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു. കുറച്ചു വര്‍ഷം മുന്‍പ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ട്.
ANU SITHARA
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...