
Malayalam
ദയ അശ്വതി വീണ്ടും വിവാഹിതയാവുന്നു; വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് താരം! വരനെ അന്വേഷിച്ച് സോഷ്യൽ മീഡിയ..
ദയ അശ്വതി വീണ്ടും വിവാഹിതയാവുന്നു; വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് താരം! വരനെ അന്വേഷിച്ച് സോഷ്യൽ മീഡിയ..
Published on

ബിഗ് ബോസ് താരം ദയ അശ്വതി വീണ്ടും വിവാഹിതയാവുന്നു. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് താരം തന്നെയാണ്. ഇതോടെ വരനെ അന്വേഷിച്ച് സോഷ്യൽ മീഡിയയും എത്തിയിട്ടുണ്ട്
ഷോയിലെ എറ്റവും കൂടുതൽ ചർച്ച വിഷയമായി മാറിയ താരമാണ് ദയ അശ്വതി. ബിഗ് ബോസില്‍ എത്തിയശേഷവും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്.
ദയയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും ചര്‍ച്ച. കഴിഞ്ഞ ദിവസം ദയ ഒരു സെല്‍ഫി ചിത്രം പങ്കുവച്ചിരുന്നു. അതിനു താഴെ നിരവധി പേര് ബിഗ് ബോസിലെ സഹതാരമായ രജിത്തിനെ കുറിച്ച് ചോദിച്ച് എത്തിയിരുന്നു. രജിത്തിനെ തന്റെ അച്ഛനെ പോലെയാണ് കാണുന്നതെന്ന് ദയ മറുപടി കൊടുത്തിരുന്നു.
എന്നാല്‍ അച്ഛനെ പോലെ കാണുന്ന ആളോട് കയര്‍ത്ത് സംസാരിക്കാമോ? എന്നൊക്കെ പറഞ്ഞ് ദയയെ വിമര്‍ശിച്ച് ഒരുപാട് പേര് എത്തി. ഇതിലൊന്നും മാഷ് വീഴില്ല, മാറ്റി പിടിക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ വീണ്ടും മാഷ് തനിക്ക് അച്ഛനെ പോലെയാണെന്ന് ദയ പറയുന്നു. മാത്രമല്ല അധികം വൈകാതെ താന്‍ വിവാഹിതയാവുമെന്ന കാര്യവും വെളിപ്പെടുത്തിയിരിക്കുകയാണ്. ‘എന്റെ അമ്മയും ഞാനും തമ്മില്‍ 15 വയസ്സിനു മാത്രം വ്യത്യാസമേ ഉള്ളു. അപ്പോ 20 വയസു വ്യത്യാസമുള്ള മാഷ് എന്റെ അമ്മയെക്കാള്‍ 5 വയസ്സിന് മൂത്തതാണ്. എന്റെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിന് 48 വയസ്സ് ഉണ്ട് അവരേപ്പോലും ഞാന്‍ എന്റെ അച്ഛനെ പോലെയാണ് കാണുന്നത്.
പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് കഷ്ട്ടം. എന്നും എപ്പോഴും എനിക്ക് ഒരു അച്ഛന്റെ സ്ഥാനം മാത്രം തന്നെ ആയിരിക്കും മാഷ്. ഇഷ്ട്ടത്തിന് ഒരര്‍ത്ഥം മാത്രം കാണരുത് എനിക്ക് മാഷിനെ എന്റെ അച്ഛനായി കാണാന്നാണ് ഇഷ്ട്ടം. എന്റെ വിവാഹം ഉടന്‍ ഉണ്ടാവും തീര്‍ച്ചയായും മാഷിനെ ഞാന്‍ വിളിക്കും’. എന്നുമാണ് ദയ പറയുന്നത്. പാലക്കാട് സ്വദേശിനിയായ ദയ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ഈ ബന്ധം വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പതിനാറ് വയസുള്ളപ്പോഴായിരുന്നു താന്‍ വിവാഹിതയായാതെന്നും അഞ്ച് വര്‍ഷം നീണ്ട ദാമ്ബത്യജീവിതം അവസാനിച്ചുവെന്നും താരം മുന്‍പ് പങ്കുവച്ചിരുന്നു. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള ദയ ബ്യൂട്ടീഷ്യന് കോഴ്സ് പഠിച്ച് ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു.
daya aswathi
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...