
Malayalam
ഒന്‍പത് വര്‍ഷത്തെ പ്രണയം; നിഖിതയുടെ വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു; എന്നാൽ പിന്നീട് സംഭവിച്ചത്!
ഒന്‍പത് വര്‍ഷത്തെ പ്രണയം; നിഖിതയുടെ വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു; എന്നാൽ പിന്നീട് സംഭവിച്ചത്!

ക്യാരക്ടര്‍ റോളുകളില്‍ നിന്ന് പ്രമോഷന് ലഭിച്ച അര്ജുന് അശോകന് ആദ്യമായി ഒരു സിനിമയില്‍ നായക വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ്. സന്തോഷ് എച്ചിക്കാനം രചന നിര്‍വഹിച്ച് ദിലീപിന്റെ സഹോദരന് അനൂപ് സംവിധാനം ചെയ്യുന്ന തട്ടശ്ശേരിക്കൂട്ടം എന്ന സിനിമയിലാണ് അര്ജുന് അശോകന് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ വിശേഷങ്ങളില്‍ നിന്ന് തന്റെ ജീവിത സഖിയെക്കുറിച്ചും നീണ്ട കാലത്തെ പ്രണയ നിമിഷങ്ങളെക്കുറിച്ചും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അര്ജുന്.
ഹരിശ്രീ അശോകന്റെ മകനെന്ന മേൽവിലാസത്തിലാണ് സിനിമാലോകത്തേക്ക് അർജുന്റെ പ്രവേശനം. ഏഴുവർഷം മുമ്പ് ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്നതായിരുന്നു ആദ്യ ചിത്രം. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അർജുൻ നിഖിതയെ വിവാഹം കഴിച്ചത്. നിഖിതയെക്കുറിച്ചും പ്രണയ നിമിഷങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് അര്ജുന്
‘ഭാര്യയുടെ പേര് നിഖിത എന്നാണ്. ഞങ്ങള്‍ ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിച്ചത്. പതിനൊന്നാം ക്ലാസ് മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് രണ്ടു പേരുടെയും വീട്ടുകാര്‍ക്ക് നേരെത്തെ അറിയാമായിരുന്നു. നിഖിതയുടെ വീട്ടില്‍ ആദ്യം ചെറിയ പ്രശ്നമൊക്കെ ഉണ്ടായെങ്കിലും പിന്നീട് എല്ലാം തണുത്തു. ബിടെക് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചത്. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. പുറത്തിറങ്ങുമ്ബോള്‍ ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം അത് നമ്മുടെ സ്വകാര്യതെയും ബാധിച്ചു തുടങ്ങിയെന്നു പറയാം’.
ആദ്യമായി ഒരു സിനിമയിൽ നായകനായി എത്തുന്നതിന്റെ സന്തോഷവും അര്ജുന് പങ്കുവെച്ചു
സന്തോഷ് എച്ചിക്കാനം രചന നിര്‍വഹിച്ച് ദിലീപിന്റെ സഹോദരന് അനൂപ് സംവിധാനം ചെയ്യുന്ന തട്ടശ്ശേരിക്കൂട്ടം എന്ന സിനിമയിലാണ് നായകനാകുന്നത്.
arjun ashokan
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...