Connect with us

പ്രവാസികളുടെ പണം ഇല്ലെങ്കിൽ കേരളം വട്ടപൂജ്യം; സന്തോഷ് പണ്ഡിറ്റ്

Malayalam

പ്രവാസികളുടെ പണം ഇല്ലെങ്കിൽ കേരളം വട്ടപൂജ്യം; സന്തോഷ് പണ്ഡിറ്റ്

പ്രവാസികളുടെ പണം ഇല്ലെങ്കിൽ കേരളം വട്ടപൂജ്യം; സന്തോഷ് പണ്ഡിറ്റ്

കൊറോണാ വന്നത് മുതല്‍ പല൪ക്കും പ്രവാസിക‍ള്‍ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണെന്ന് സന്തോഷ് പണ്ഡിറ്റ്. കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതോടൊപ്പം പ്രവാസികൾക്കു നേരെ ഉണ്ടാകുന്ന പരിഹാസങ്ങൾക്ക് ഒരു കുറവുമില്ല. പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ വൺ സ്ഥാനവുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതല്‍ പല൪ക്കും പ്രവാസിക‍ള്‍ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ വൺ സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച് നി൪മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പില്‍ നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…

ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ “കൊറോണാ..കൊറോണാ..” എന്നും വിളിച്ച് കളിയാക്കുന്നു ചില൪..കഷ്ടം..

(വാല്‍കഷ്ണം… പ്രവാസികളാണ് നാടിന്റെ ഉയർച്ചക്ക് കാരണം…പ്രവാസികള്‍ പടുത്തുയർത്തിയതാണ് ഈ നമ്പർ വൺ കേരളം…പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

santhosh pandit

Continue Reading
You may also like...

More in Malayalam

Trending

Recent

To Top