
Malayalam
വെെറസ് സിനിമയെ വിമർശിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായല്ലോ..
വെെറസ് സിനിമയെ വിമർശിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായല്ലോ..
Published on

ആഷിക്ക് അബു ചിത്രം വൈറസ് സിനിമയെ വിമർശിക്കാനുണ്ടായ കാരണം വ്യക്തമാക്കി നടൻ ഹരീഷ് പേരടി. സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോള് മനസിലായിക്കാണുമെന്ന് േപരടി കുറിക്കുന്നു. കൊറോണയെ ചെറുക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചായിരുന്നു താരത്തിന്റെ പ്രതികരണം
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്…വൈറസ് സിനിമ കണ്ടപ്പോൾ സഖാവിനെ പരാമർശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാൻ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് ഇപ്പോ മനസ്സിലായിക്കാണും
ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല…സത്യം പറയുന്നു എന്ന് മാത്രം…ഒരു നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മൾ രേഖപ്പെടുത്തിയേ പറ്റു… സിനിമയായാലും, നാടകമായാലും, ചരിത്രമായാലും… അന്താരാഷ്ട്ര മാധ്യമങ്ങൾ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോൾ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായിമാറുകയാണ്….നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി.. മുണ്ടയിൽ കോരന്റെ മകൻ.. പിണറായി വിജയൻ … ലാൽ സലാം സഖാവെ…
hareesh perady
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...