
Malayalam
വൈറസ് സിനിമയിലെപോലെ മീറ്റിങ്ങിൽ മിണ്ടാതിരിക്കുന്ന ആളല്ല ഞാൻ!
വൈറസ് സിനിമയിലെപോലെ മീറ്റിങ്ങിൽ മിണ്ടാതിരിക്കുന്ന ആളല്ല ഞാൻ!

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം. ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുകയാണ് ശൈലജ ടീച്ചര്‍.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടീച്ചർ ഇക്കാര്യം വ്യക്തമാക്കിയത്.മീറ്റിങ്ങിലൊക്കെ മിണ്ടാതെയിരുന്ന ആളല്ല താനെന്നും ഇക്കാര്യം സിനിമ കണ്ട ശേഷം ആഷിക്കിനോട് പറയുകയും ചെയ്തെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
വൈറസ് സിനിമയെക്കുറിച്ച് എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കാരണം മീറ്റിങ്ങുകളിലൊക്കെ അനങ്ങാതിരുന്ന മിണ്ടാതിരുന്ന ആളല്ല ഞാന്‍. ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു മീറ്റിങ്ങില്‍ ഇനിയെന്താ ചെയ്യേണ്ടത് എന്നു പറഞ്ഞ് നിസംഗയായി ഇരുന്നിട്ടുള്ള ആളല്ല ഞാനെന്നും ആ കഥാപാത്രത്തിന് എന്റെ ഛായ ഉള്ളതുകൊണ്ടാണ് വിളിച്ചതെന്നും ആഷിക്കിനോട് പറഞ്ഞു. അപ്പോള്‍ ആഷിക്ക് പറഞ്ഞത്, ‘മാഡം ഞങ്ങള്‍ അതില്‍ കൂടുതല്‍ എടുത്തത് വൈകാരിക തലമാണ്, മറ്റേത് സയന്റിഫിക് തലവും എന്നാണ്. മന്ത്രിയെ സംബന്ധിച്ചടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയില്‍ അതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.’ ശൈലജ ടീച്ചര്‍ പറഞ്ഞു.
about shailaja teacher
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...