
News
രാജ്യത്ത് സിനിമ, സീരിയല്‍, ടിവി ഷോ ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നു……
രാജ്യത്ത് സിനിമ, സീരിയല്‍, ടിവി ഷോ ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നു……
Published on

ഇന്ത്യയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഞായാറാഴ്ച സംഘടിപ്പിച്ച അടിയന്തര കൂടികാഴ്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.
നിലവില്‍ ഇന്ത്യയിലോ അതല്ലെങ്കില്‍ വിദേശത്തോ എന്തെങ്കിലും ചിത്രീകരണം നടക്കുന്നുവെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അത് അവസാനിപ്പിച്ച് തിരിച്ചു വരണമെന്ന് നിര്‍മാതാക്കളോട് സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 31 വരെ പൊതുജന താല്പര്യാര്ഥം എല്ലാ ചിത്രീകരണങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 31 ന് ശേഷം സാഹചര്യം മെച്ചപ്പെട്ടാല്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി സ്കൂളുകളും കോളേജുകളും സിനിമാ തിയ്യേറ്ററുകളുമെല്ലാം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
about cinima serial shooting
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...