
Malayalam
ഇനി ഞാൻ രണ്ടാമതും മൊട്ടയടിക്കേണ്ടി വരുമോ എന്നാണ് ഡൗട്ട്!
ഇനി ഞാൻ രണ്ടാമതും മൊട്ടയടിക്കേണ്ടി വരുമോ എന്നാണ് ഡൗട്ട്!

ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ നടിയാണ് കൃഷ്ണ പ്രഭ.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി കഥാപാത്രങ്ങളിൽ അഭിനയിച്ചു.ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.ചലച്ചിത്രങ്ങള്ക്കു പുറമെ ടെലിവിഷന്
രംഗത്തും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ പുതു ചിത്രമായ വർക്കിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കൗമുദി ടി.വിയിലൂടെ താരം.
ഞാൻ മുടി മൊട്ടയടിക്കുകയാണ് ചെയ്തതെന്ന് സിനിമയിലേക്ക് വിളിക്കുമ്പോഴേ പറഞ്ഞിരുന്നു. ബോയ്ക്കട്ട് ലെവലിന് മുന്നേ വന്നപ്പോഴാണ് ഈ ഒരു കാരക്ടറിന് വിളിക്കുന്നത്. ഫോട്ടോ അയച്ച് കൊടുത്തു. ഈ കാരക്ടറിന് ആപ്ട് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള മുടിയും ഗെറ്റപ്പും ആണ് ആ കാരക്ടറിന് വേണ്ടതെന്നും അവർ അറിയിച്ചു. ഇങ്ങനെത്തെ ലുക്ക് വച്ച് ഒരുപാട് പേര് അപ്രോച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് ആൾക്കാർ അറിഞ്ഞിട്ട് വിളിക്കുന്നത്.ഇനി ഞാൻ രണ്ടാമതും മൊട്ടയടിക്കേണ്ടി വരുമോ എന്നാണ് ഡൗട്ട്. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന അഭിനേത്രി എന്ന് പറയുന്നത് സുകുമാരിയമ്മയാണ്. ഇപ്പോൾ എന്റെ മുടി ഇങ്ങനെ ഇരിക്കുന്നത് കാരണം പലരും എന്നോട് പറഞ്ഞു സുകുമാരി അമ്മയുടെ ഛായയുണ്ടെന്ന്. മാഗി ആന്റീന്നൊക്കെ ചിലർ വിളിക്കും”. -താരം പറയുന്നു
about krishna prabha
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...