
Malayalam
ഷെയിൻ വിഷയം;തീരുമാനം ഉടൻ അറിയാം,’അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച !
ഷെയിൻ വിഷയം;തീരുമാനം ഉടൻ അറിയാം,’അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച !
Published on

ഷെയിൻ നിഗം വിഷയത്തിൽ തീരുമാനം ഉടൻ അറിയാം. ‘അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും.ഷെയ്നെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. പ്രതിഫല തര്‍ക്കം മൂലം വെയില് സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന് കത്തയച്ചിരുന്നു. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നുമാണ് ഷെയ്ൻ കത്തില്‍ വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സന്നദ്ധത അറിയിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു.
about shane nigam
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ അറാണ്ണട്ടൻ എന്ന പേരിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി അറസ്റ്റിൽ....
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...