Connect with us

ആ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമില്ല! ഉത്തരം പറയേണ്ടത് ഫൊറന്‍സിക് ലാബ്; രണ്ടും കൽപ്പിച്ച് ദിലീപ്

Malayalam

ആ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമില്ല! ഉത്തരം പറയേണ്ടത് ഫൊറന്‍സിക് ലാബ്; രണ്ടും കൽപ്പിച്ച് ദിലീപ്

ആ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമില്ല! ഉത്തരം പറയേണ്ടത് ഫൊറന്‍സിക് ലാബ്; രണ്ടും കൽപ്പിച്ച് ദിലീപ്

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്.. കേസിലെ സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ഏപ്രിൽ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. സാക്ഷി വിസ്താരം നടക്കുന്ന ഈ സമയത്ത് ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും സംശയം ഉന്നയിച്ച്‌
ദിലീപ് രംഗത്ത്.

മൂന്ന് ചോദ്യങ്ങൾക്ക് കൂടി ദിലീപിന് വ്യക്തമായ ഉത്തരം ലഭിച്ചട്ടില്ല. ഈ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന നടന്റെ ഹര്‍ജി പ്രത്യേക കോടതി അംഗീകരിച്ചിരിക്കുകയാണ്. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് കൈമാറാനും ഉത്തരവിട്ടു.

കോടതിയില്‍ വിചാരണ തുടങ്ങും മുമ്ബു തന്നെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ച്‌ ദിലീപ് കീഴ്‌ക്കോടതികളെ സമീപിച്ചിരുന്നു. ഒടുവില്‍ ദിലീപ് സുപ്രീംകോടതിയിലും ഇക്കാര്യം ഉന്നയിച്ച്‌ ഹര്‍ജി നല്‍കി. തുടര്‍ന്ന് എല്ലാ ചോദ്യങ്ങളും ഒരുമിച്ച്‌ നല്‍കാനും ഇതിന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് മറുപടി നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ലാബ് ഏതാണ്ട് 40 ഓളം ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. പ്രത്യേകകോടതിയില്‍ വിചാരണ ആരംഭിച്ചതിന് ശേഷം കഴിഞ്ഞദിവസമാണ് ദിലീപ് വീണ്ടും ചില ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി അസാധാരണ നീക്കവുമായി രംഗത്തുവന്നത്. ഈ ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെ പ്രതിഭാഗത്തിന്റെ ഹര്‍ജി അംഗീകരിക്കുകയായിരുന്നു. സാധാരണഗതിയില്‍ പ്രതിഭാഗം ഹര്‍ജി നല്‍കിയാല്‍ പ്രോസിക്യൂഷന് നോട്ടീസ് നല്‍കുകയാണ് പതിവ്. എന്നാല്‍ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് കേട്ടത്. പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിക്കാനോ എതിര്‍പ്പ് അറിയിക്കാനോ പ്രോസിക്യൂഷന് അവസരവും ലഭിച്ചില്ല. പ്രോസിക്യൂഷന്റെ വാദവും കേട്ടില്ല. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി ഫൊറന്‍സിക് ലാബിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിഭാഗം ഹര്‍ജിയില്‍ കോടതി ചട്ടം ലംഘിച്ചെന്നും തങ്ങളുടെ നിലപാട് ആരാഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

അതെ സമയം തന്നെ നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. ഹൌ ഓൾഡ് ആർയൂടെ സിനിമയുമായി ബന്ധപ്പെട്ടാണ് നടനെ വിസ്തരിക്കാൻ തീരുമാനിച്ചത്. സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

സ്‌റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വാറന്റാണ് നല്‍കിയിരിക്കുന്നത്. അടുത്ത മാസം 4 ന് കുഞ്ചാക്കോ ബോബന്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

കേസിൽ സാക്ഷിയായ നടി ഗീതു മോഹൻദാസിനെ വിചാരണക്കോടതി വിസ്തരിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന നടി സംയുക്താ വർമയെയും ശനിയാഴ്ച വിസ്തരിക്കാൻ നിശ്ചയിച്ചിരുന്ന സംവിധായകൻ ശ്രീകുമാർ മേനോനെയും പ്രോസിക്യൂഷൻ ഒഴിവാക്കി.

about dileep case

More in Malayalam

Trending

Recent

To Top