Connect with us

മഞ്ജുവിന് പേടി,ദിലീപ് കേസിൽ ശ്രീകുമാർ മേനോന്റെ മൊഴി വേണ്ട!

Malayalam

മഞ്ജുവിന് പേടി,ദിലീപ് കേസിൽ ശ്രീകുമാർ മേനോന്റെ മൊഴി വേണ്ട!

മഞ്ജുവിന് പേടി,ദിലീപ് കേസിൽ ശ്രീകുമാർ മേനോന്റെ മൊഴി വേണ്ട!

നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. നിർണ്ണായക ദിവസങ്ങളിലൂടെയാണ് ദിലീപ് കടന്നുപോകുന്നത്.കേസിലെ സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.കേസ് വിഷത്തരത്തിന് വിളിച്ചിട്ടും തുടർച്ചയായി ഒഴിഞ്ഞുമാറുന്ന കുഞ്ചാക്കോബോബനും വിസ്താരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ശ്രീകുമാർ മേനോനുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.ഫെബ്രുവരി 29 ന് സാക്ഷി വിസ്താരത്തിന് എത്താനാണ് ശ്രീകുമാർ മേനോനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയ ശേഷം, വരേണ്ടതില്ലെന്ന് പെട്ടെന്ന് ശ്രീകുമാറിനെ അറിയിക്കുകയായിരുന്നു.

ശ്രീകുമാർ മൊഴി നൽകാൻ എത്തിയാൽ തനിക്കെതിരെ ആവശ്യമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുമെന്ന് മഞ്ജു അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.അതിനെ തുടർന്നാണ് ഒഴിവാക്കാൻ തീരുമാനിച്ചത്.മഞ്ജു വാര്യരുമായി സൗഹൃദത്തിലായിരുന്ന കാലത്താണ് ശ്രീകുമാർ മേനോൻ നടിയെ ആക്രമിച്ച കേസിൽ പോലീസിന് മൊഴി നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീകുമാർ മൊഴി മാറ്റി പറഞ്ഞാൽ അത് അന്വേഷണ സംഘത്തിന് തലവേദനയാകും. ശ്രീകുമാർ മേനോനെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കാൻ ഇതും കാരണമായി എന്നും പറയാം.

ദിലീപ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നടിയെ ആക്രമിച്ച കേസിലെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുന്നത് സംവിധായകൻ ശ്രീകുമാർ മേനോനെ ആണ്. മഞ്ജു വാര്യർക്ക് സംവിധായകനുമായുള്ള സൗഹൃദമാണ് കേസിൽ തന്നെ ഉൾപ്പെടുത്താൻ കാരണമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ശ്രീകുമാർ മേനോനുമായി മഞ്ജു പിണക്കത്തിലായി. തന്നെ ആക്രമിക്കുമോ എന്ന് ഭയക്കുന്നതായി ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തു. ഈ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ് .

എന്നാൽ തുടർച്ചയായി വിസ്താരത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് കുഞ്ചാക്കോബോബൻ.ഇതും സംശയത്തിന് വഴിതെളിക്കുകയാണ്.ഷൂട്ടിങ് ഉള്ളതിനാലാണ് താൻ വരാത്തതെന്നാണ് കുഞ്ചാക്കോ പറയുന്നത്.
എന്നാൽ സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് താരത്തിന് നേരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

about manju warrier sreekumar menon

More in Malayalam

Trending

Recent

To Top