
Malayalam
മകനെ ആദ്യമായി കണ്ടതും മകൾക്ക് അവസാന വിടചൊല്ലിയതും ഒരേ ദിവസം!
മകനെ ആദ്യമായി കണ്ടതും മകൾക്ക് അവസാന വിടചൊല്ലിയതും ഒരേ ദിവസം!

മുന്ന് മാസം പ്രായമുള്ള തന്റെ മകനെ ആദ്യമായി കാണുമ്പോൾ തന്നെ മറുവശത്ത് ജീവനുതുല്യം സ്നേഹിച്ച മകളുടെ ജീവനറ്റ ശരീരം കാണേണ്ടിവന്നു ആ അച്ഛന്.നെഞ്ചുതകർക്കുന്ന കാഴ്ച.വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – ധന്യ ദമ്പതികൾക്കു കുട്ടി പിറന്നത്. ദേവനന്ദ എന്നു പേരിട്ട അവളെ കരുതിവെച്ച മുഴുവൻ സ്നേഹവും നൽകി പൊന്നുപോലെ വളർത്തി.എന്നാൽ വിധി തട്ടിയെടുക്കുമെന്നവർ അറിഞ്ഞില്ല.7 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്.അവന് ഇപ്പോൾ മൂന്ന് മാസം പ്രായം.മകൾക്ക് അവസാനമായി വിടചൊല്ലിയ അതെ ദിനത്തിലാണ് പ്രദീപ് മകനെ ആദ്യമായി കണ്ടതും.ഒരച്ഛനും ഈയൊരവസ്ഥ സഹിക്കാൻ കഴിയില്ല.
അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി എത്താനിരുന്നതാണ്. ഒടുവിൽ, നിറകണ്ണും വെറുംകയ്യുമായി എത്തിയ പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ ഉണ്ടായിരുന്നു. ‘ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും. ഞാൻ പറയുന്നത് എല്ലാം അവൾ അനുസരിക്കും. കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നത്.
മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചു. അപ്പോൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്നു സ്കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്നാണു പറഞ്ഞത്. ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാസഹോദരനാണു പിന്നീടു വിവരം അറിയിക്കുന്നത്.’ പ്രദീപിനെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ്, ദേവനന്ദ അമ്പലത്തിൽ പോയെന്നു പറഞ്ഞതെന്നു ബന്ധുക്കൾ.
ദേവാനന്ദയെ കാണാനില്ലന്ന് വാർത്തവന്നത് മുതൽ ഒരേമനസോടെ ഒരു നാടുമുഴുവൻ പ്രാർത്ഥിച്ചു.ആ കുരുന്ന് ജീവന് ഒരു പോറൽ പോലും പറ്റാതെ തിരിച്ചു വരുന്ന വർത്തയറിയാനാണ് എല്ലാരും ആഗ്രഹിച്ചത്.എന്നാൽ എല്ലാം വെറുതെയായി.ആ കുഞ്ഞ് ആരോടും യാത്രപോലും പറയാതെ പോയി.അച്ഛനും അമ്മയ്ക്കും എന്നന്നേക്കും നൊമ്പരം നൽകി.
about deva nandha
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...