Connect with us

എന്നെ കൊണ്ട് കഥ പുസ്തകം അഴിപ്പിക്കരുത്; നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് പൊട്ടിത്തെറിച്ച് സുജോ

Malayalam

എന്നെ കൊണ്ട് കഥ പുസ്തകം അഴിപ്പിക്കരുത്; നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് പൊട്ടിത്തെറിച്ച് സുജോ

എന്നെ കൊണ്ട് കഥ പുസ്തകം അഴിപ്പിക്കരുത്; നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് പൊട്ടിത്തെറിച്ച് സുജോ

മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് ഷോ സീസൺ രണ്ട് 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വളരെ ആവേശത്തോടെയാണ് ദിവസവും കഥകൾ മാറിമറിയുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിലെ സാന്‍ഡ്ര സുജോ ബന്ധം നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണിന് അസുഖം ബാധിച്ച്‌ സാന്‍ഡ്രയും സുജോയും വീട്ടിനുള്ളില്‍ നിന്ന് താല്‍ക്കാലികമായി പുറത്തു പോയിരുന്നു. അമ്ബതാം ദിവസം ഷോയിലെയ്ക്ക് മടങ്ങിയെത്തിയ ഇരുവരും പഴയ അടുപ്പം കാണിച്ചിരുന്നില്ല. അത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. പരസ്പരം മുഖത്ത് പോലും നോക്കാതെയാണ് ഇരുവരും വീട്ടിനുളളില്‍ കഴിയുന്നത്.

തങ്ങളുടെ ഗെയിം പ്ലാനായിരുന്നു തമ്മില്‍ കാണിച്ച അടുപ്പമെന്ന് സുജോ പറയുന്നു. എന്നാല്‍ അതിന് വിപരീതമായിട്ടാണ് സാന്‍ഡ്ര പറയുന്നത്. അവനെ കണ്ണടച്ച്‌ വിശ്വസിക്കുകയായിരുന്നെന്നും തനിയ്ക്ക് ഇപ്പോഴുളള ചീത്ത പേര് മാറ്റാനായിട്ടാണ് ബിഗ് ബോസില്‍ മടങ്ങി എത്തിയിരിക്കുന്നതെന്നും സാന്‍ഡ്ര പറയുന്നു. സുജോയും സാന്‍ഡ്രയും സ്മോക്കിങ് റൂമില്‍ വെച്ച്‌ ഇരുവരും തർക്കത്തിൽ ഏര്‍പ്പെട്ടത്. എന്നെ കൊണ്ട് കഥ പറയിപ്പിക്കരുതെന്നും നീ അറിയാത്ത കഥ ഇവടെ പറയുമെന്നും സുജോ സാന്‍ഡ്രയോട് പറയുന്നു. എന്നാല്‍ കഥ പറയാനാണ് സാന്‍ഡ്ര പറയുന്നത്. കഥ പുസ്തകം അഴിപ്പിക്കരുതെന്നും മിണ്ടാതിരിക്കാനും സുജോ പറയുന്നുണ്ട്. തന്നോട് മിണ്ടരുതെന്ന് നീ പറയണ്ടെന്നും സാന്‍ഡ്ര പറയുന്നുണ്ട്.

big boss 2

More in Malayalam

Trending

Recent

To Top