
Malayalam
ബിഗ് ബോസിലെ പ്രണയ നാടകം ഒടുവിൽ പൊളിഞ്ഞു; പ്രണയം പ്ലാനിങ്ങിന്റെ ഭാഗം..
ബിഗ് ബോസിലെ പ്രണയ നാടകം ഒടുവിൽ പൊളിഞ്ഞു; പ്രണയം പ്ലാനിങ്ങിന്റെ ഭാഗം..

ബിഗ് ബോസ് അൻപതാം ദിനത്തിൽ എത്തിനിൽക്കുമ്പോൾ ഗെയിമിലും മത്സരാർഥികളിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഗെയിമിന്റെ ഗതിയും ദിശയും എല്ലാം മാറി സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. അതിനൊപ്പം പുതിയ വെളിപ്പെടുത്തലുകളും രഹസ്യങ്ങളും ഒക്കെ പുറത്തുവന്നിരിക്കുകയാണ്. അവസാനം ഞെട്ടിയത് പ്രേക്ഷകരും.
ബിഗ് ബോസ്സിൽ വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച പ്രണയജോഡികളായിരുന്നു സുജോ മാത്യുവും അലക്സാന്ദ്രയും. തുടക്കത്തിൽ സൗഹൃദത്തിൽ തുടങ്ങി പിന്നീട് പ്രണയത്തിൽ എത്തിയതായിരുന്നു സുജോ അലക്സാൻഡ്ര പ്രണയം. സീസൺ ഒന്നിലെ പ്രണയം ആഘോഷമാക്കിയ പ്രേക്ഷകരും പുതിയ പ്രണയജോഡികളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒന്നാം സീസണിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരുന്നു പെർലിഷ് പ്രണയം. ഇത്തവണ അത് സുജോ അലക്സാന്ദ്ര തന്നെയെന്ന് മറ്റ് മത്സരാര്ഥികളും ഉറപ്പിച്ചിരുന്നു.
വൈൽഡ് കാർഡ് എൻട്രിയായെത്തിയ സുജോയുടെ സഹോദരനായ പവൻ നടത്തിയ വെളിപ്പെടുത്തലാണ് പിന്നീട് ബിഗ് ബോസ് ഹൗസിൽ വലിയൊരു ബോംബ് പൊട്ടിച്ചത്. സുജോയ്ക്ക് പുറത്ത് കാമുകി ഉണ്ടെന്നാണ് പവൻ വാക്കേറ്റത്തിനിടെ വെളിപ്പെടുത്തിയത്. സഞ്ജന എന്നാണ് കാമുകിയുടെ പേരെന്നും പവൻ വെളിപ്പടുത്തി. എന്നാൽ പവന്റെ വെളിപ്പെടുത്തലിനെ തള്ളിക്കളയുകയാണ് സുജോ ചെയ്തത്. തനിക്കങ്ങണൊരു കാമുകിയില്ല എന്നും സുഹൃത്തുക്കൾ ആണെന്നുമാണ് പവൻ പ്രതികരിച്ചത്. തുടർന്ന് കൂടുതൽ അടുത്തിടപഴകുന്ന കമിതാക്കളെയാണ് പിന്നീട് പ്രേക്ഷകരും മത്സരാർത്ഥികളും കാണുന്നത്. സുജോയുടെ ജന്മദിനത്തിൽ അലക്സാൻഡ്ര സുജോയ്ക്ക് ഒരു പ്രണയലേഖനം നൽകുകയും ചെയ്തു. പവന്റെ മുൻപിൽ ഇരുവരും കൂടുതൽ അടുത്തിടപഴകിയിരുന്നു. പവൻ സഞ്ജനയോട് സുജോയെ ഉപേക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. മറ്റ് മത്സരാർത്ഥികളും ഇരുവരെയും കളിയാക്കുന്നതും പതിവായിരുന്നു. പ്രണയം കൊടുമ്പിരികൊണ്ടു നിന്ന സമയത്തായിരുന്നു കണ്ണിനു രോഗം ബാധിച്ച് ഇരുവരും ബിഗ് ബോസ് ഹൗസിനോട് താൽകാലികമായി വിടപറഞ്ഞത്. രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. ബിഗ് ബോസ്സിലെ അൻപതാം ദിനത്തിലെ വലിയൊരു സർപ്രൈസയായിരുന്നു സുജോ അലക്സാൻഡ്ര രഘു എന്നിവരുടെ തിരിച്ചുവരവ്. എന്നാൽ പിന്നീട് നടന്ന വെളിപ്പെടുത്തലിൽ അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ.
സഞ്ജനയുമായി തനിക്ക് സീരിയസ് റിലേഷന്ഷിപ്പാണെന്നാണ് ഇപ്പോള് സുജോ തന്നെ പറയുന്നത്. ഫുക്രുവും സുജോയും തമ്മില് സംസാരിച്ച് കൊണ്ടിരിക്കവേയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സുജോ പറഞ്ഞത്. ഇവിടെ എല്ലാവരും ഗെയിം കളിക്കുകയാണ്. അതിന് വേണ്ടിയായിരുന്നു സാന്ദ്രയുമായുള്ള ബന്ധമെന്നാണ് സുജോ പറയുന്നത്. തങ്ങളെ മറ്റുള്ളവർ കളിയാക്കിത്തുടങ്ങിയപ്പോൾ അത്തരമൊരു സ്ട്രാറ്റജി സ്വീകരിച്ചതാണെന്നും നിലനിൽപ്പിനായാണ് എല്ലാവരും കളിക്കുന്നതെന്നും തങ്ങളും ഗെയിമിന്റെ ഭാഗമായി ഒരു പദ്ധതി തയ്യാറാക്കിയതാണെന്നും ആണ് സുജോ ഫുക്രുവിനോട് പറഞ്ഞത്. എന്നാൽ അലക്സാൻഡ്ര ആ ബന്ധം സീരിയസായി എടുക്കുകയായിരുന്നെനും സുജോ കുറ്റപ്പെടുത്തുന്നു. തുടർന്ന് ഇതേകുറിച്ച് വീണയും ആര്യയും ഫുക്രുവും സംസാരിക്കുന്നുണ്ട്. എന്നാൽ ആര്യ മുൻപ് തന്നെ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. പക്ഷെ ഞെട്ടിയത് വീണയായിരുന്നു.
വീണ അലക്സാന്ദ്രയോട് ഇതേകുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ സുജോ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന രീതിയിലാണ് അലക്സാൻഡ്ര സംസാരിച്ചത്. സഞ്ജന മുൻ കാമുകിയാണെന്ന് പറഞ്ഞ് സുജോ തന്നെ വിശ്വസിപ്പിക്കുകയായിരുന്നു എന്നാണ് അലക്സാൻഡ്ര വീണയോട് വെളിപ്പെടുത്തിയത്. തുടർന്ന് ജസ്ലയും അലക്സാൻഡ്രയും ഇതേപ്പറ്റി സംസാരിക്കുന്നുണ്ട്. എല്ലാകാര്യങ്ങളും തുറന്നുപറയാതെ തുറന്നു പ്രകടിപ്പിക്കാതെ ഇതൊരു ഗെയിമാണെന്ന ഓർമ്മയിയൽ മുന്നോട്ട് പോകണമെന്നാണ് ജസ്ല അലക്സാൻഡ്രയെ ഉപദേശിക്കുന്നത്. ഏതായാലും പ്രണയ നാടകം പൊളിഞ്ഞ സ്ഥിതിക്ക് ഇനി ഗെയിമിന്റെ ദിശ എങ്ങോട്ടാണെന്ന് കാത്തിരുന്നു തന്നെ കാണാം.
big boss 2
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...