
Malayalam Breaking News
സുപ്രിയെ കൂടാതെ രണ്ട് സ്ത്രീകൾ എന്നെ ആകർഷിച്ചു; വെളിപ്പെടുത്തി പൃഥ്വിരാജ്..
സുപ്രിയെ കൂടാതെ രണ്ട് സ്ത്രീകൾ എന്നെ ആകർഷിച്ചു; വെളിപ്പെടുത്തി പൃഥ്വിരാജ്..
Published on

നടനായും നിർമ്മാതാവായും സംവിധായകനായും മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് നടൻ പൃഥ്വിരാജ്. സിനിമയോടൊപ്പം തന്നെ ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച വർഷമാണ് പൃഥ്വിരാജിന് 2019. ഇതിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വിയുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഇപ്പോൾ ഇതാ ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വി.
‘ട്രിവാൻഡ്രം ടൈംസി’ന് നൽകിയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള ആകർഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വി തുറന്ന് പറഞ്ഞിരിയ്ക്കുന്നത്
ആത്മവിശ്വാസമുള്ള, സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തിൽ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകർഷിക്കുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് തുടങ്ങിയത് . താരത്തിന്റെ മനസ്സിൽ ൽ ഒന്നാം സ്ഥാനമുള്ളത് സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് അഞ്ജലി ഏറെ ആകർഷകത്വമുള്ള സ്ത്രീയാണെന്നും തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ് അവർക്കെന്നും പൃഥ്വിരാജ് പറഞ്ഞു.
ആകർഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരിൽ പൃഥ്വി രണ്ടാം സ്ഥാനം നൽകിയിരിക്കുന്നത് ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയയെയാണ് താൻ അഞ്ജലി മേനോനിൽ കണ്ട വിശേഷതകളിൽ പലതും മറ്റൊരു രീതിയിൽ നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകർഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
അയ്യപ്പനും കോശിയുമാണ് പൃഥ്വിയുടേതായി റിലീസിനെത്തിയിരിക്കുന്ന സിനിമ. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും
prithiraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...