ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ
Published on

ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന് നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. മരിച്ച മൂന്ന് സാങ്കേതിക പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ. മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്പ്പിച്ചതാൻ ശേഷമാണ് പണം കൈമാറുമെന്ന് കമൽ പറഞ്ഞത്
‘പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’, കമല്‍ പറഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന് ചന്ദ്രന്(60) എന്നിവര്‍ മരിച്ചിരുന്നു. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും കമൽ ട്വീറ്റ് ചെയ്തിരുന്നു. ‘മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടമായത്. തന്റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതില്‍ ഏറെയാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു’.
kamal hassan
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നത് വലിയ വാർത്തയായിരുന്നു....
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...