
Malayalam Breaking News
എന്തിന്റെ പേരിലായാലും ആ കുഞ്ഞിനെ വെറുതെ വിട്ടുകൂടായിരുന്നോ? ലൈവിൽ പൊട്ടിക്കരഞ്ഞ് ജ്യോതി കൃഷ്ണ
എന്തിന്റെ പേരിലായാലും ആ കുഞ്ഞിനെ വെറുതെ വിട്ടുകൂടായിരുന്നോ? ലൈവിൽ പൊട്ടിക്കരഞ്ഞ് ജ്യോതി കൃഷ്ണ
Published on

ഒന്നര വയസുകാരനെ കരിങ്കല്ലിലേക്ക് എറിഞ്ഞുകൊന്ന അമ്മ ശരണ്യയ്ക്കെതിരെ രോഷം പുകയുകയാണ്. വിയാന്റെ മരണത്തിൽ പ്രതിഷേധവും ദുഃഖവും പങ്കുവച്ച് നടി ജ്യോതി കൃഷ്ണ. എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാര്‍ നോക്കില്ലായിരുന്നോ എന്ന് ചോദിച്ച് ച്ച ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരയുകയാണ് ജ്യോതി
കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്ബതിമാരുടെ മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാനായി ശരണ്യ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ജ്യോതി കൃഷ്ണയുടെ വാക്കുകള്‍….
‘എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാര്‍ നോക്കില്ലായിരുന്നോ? എത്രയോ കുട്ടികളില്ലാത്ത ആള്‍ക്കാരുണ്ട്? അവര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തൂടായിരുന്നോ? ഇത്രയും വലിയ ക്രൂരത കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? എന്തുമാതിരി വേദന ആ കുഞ്ഞ് അനുഭവിച്ചു കാണും? അതു അനുഭവിക്കുമ്പോഴും അമ്മയെ ആയിരിക്കില്ലേ ആ കുഞ്ഞ് അന്വേഷിച്ചിരിക്കുക!’
‘പ്രകൃതി സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. അതിലേറ്റവും വലിയ കാര്യമാണ് ഒരു അമ്മ ആകുക എന്നത്. ഒരു സ്ത്രീ അമ്മയാവുമ്പോഴാണ് അവര്‍ പൂര്‍ണയാകുന്നത്. എല്ലാ രീതിയിലും! അതില്‍ നിന്നു അവള് പഠിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. ഞാന്‍ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാനത് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. പല സമയത്തും അച്ഛന്മാര് അസൂയയോടെ നോക്കുന്ന ഒത്തിരി കാര്യങ്ങളുണ്ടാകും കുഞ്ഞുങ്ങളുടെ കാര്യത്തില്‍! ഒരു കുഞ്ഞ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുക അതിന്റെ അമ്മയെ ആണ്,’ വീഡിയോയില്‍ ജ്യോതി കൃഷ്ണ പറഞ്ഞു.
Jyothy Krishna
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...