കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി മോഹൻലാൽ പ്രിയ ദർശൻ കൂട്ട് കെട്ടിൽ പുറത്തരങ്ങാനിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ടീസറും ക്യാരക്ടർ പോസ്റ്ററും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. അതെ സമയം യുദ്ധം ഉൾപ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് മോഹൻലാൽ. ഒരു വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് ആദ്ദേഹം പറയുന്നു. 2020 മാർച്ച് 26ന് ചിത്രം തിയറ്ററുകളിലെത്തും.
ഇന്ത്യയിലെ ഏറ്റവും മികച്ച കലാസംവിധായകനും മലയാളിയുമായ സാബു സിറിലാണ് ചിത്രത്തിനായി സെറ്റുകൾ ഒരുക്കിയത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.
ഹോളിവുഡ്ഡ് ചിത്രങ്ങളെ വെല്ലുന്ന ഗെറ്റപ്പിലാണ് മോഹൻലാൽ.
അതെ സമയം ഇതൊരു ചരിത്ര സിനിമ അല്ലെന്നും എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ചില സന്ദര്‍ഭങ്ങള്‍ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദര്‍ശന്‍വ്യക്തമാക്കുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവന്‍ നായര്‍ മാറ്റി എഴുതിയത് പോലെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ താനും മാറ്റി എഴുതിയിട്ടുണ്ട് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.എം ടി സര്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ പഴയ ചന്തുവിനെ പുതിയ ചന്തുവാക്കിയത് പോലെ തന്റെ കുഞ്ഞാലി തന്റെ ഭാവനയിലാണ് താന്‍ ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തില്‍ താന്‍ പഠിച്ച കുഞ്ഞാലി മരക്കാര്‍ എന്ന ഹീറോയെ മനസ്സിലിട്ടു വളര്‍ത്തിയതാണ് തന്റെ ഈ ചിത്രമെന്നും ഇതിന്റെ ആദ്യ ചിന്ത പകര്‍ന്നു തന്നത് അന്തരിച്ചു പോയ ദാമോദരന്‍ മാസ്റ്ററാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...