
Malayalam
‘പ്രണയത്തിന് അതിരുകളില്ല’; പ്രണയ ചിന്തകള്‍ പങ്കുവെച്ച് പ്രായാഗ മാര്ട്ടിന്
‘പ്രണയത്തിന് അതിരുകളില്ല’; പ്രണയ ചിന്തകള്‍ പങ്കുവെച്ച് പ്രായാഗ മാര്ട്ടിന്
Published on

പ്രണയത്തിന് അതിരുകളിലെന്ന് നടി പ്രായാഗ മാര്ട്ടിന്. മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നാണ് പ്രയാഗയുടെ കഴിച്ചപ്പാടിൽ. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് പ്രണയ ചിന്തകള്‍ പങ്കുവെച്ചത്
അതെ സമയം സീരിയസായിട്ടുള്ള പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും. ഉടൻ വിവാഹം ഉണ്ടാവില്ലെന്നും പ്രയാഗ വ്യക്തമാക്കി
‘സ്നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള് ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക് പ്രശ്നമായി മാറുന്നത്. ഒരുപാട് നാള് അതിരുകളില്ലാതെ സ്നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല. എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയം.’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു.
പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാർട്ടിൻ ഒരു മുറൈ വന്ത് പാർത്തയാ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
Prayaga Martin
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...