
News
പൊലീസ് വെടിവയ്പ്പിനെ വിമര്‍ശിച്ചതിൽ നടന് രജനീകാന്തിന് സമന്‍സ്
പൊലീസ് വെടിവയ്പ്പിനെ വിമര്‍ശിച്ചതിൽ നടന് രജനീകാന്തിന് സമന്‍സ്

തൂത്തുക്കുടി വെടിവയ്പ്പില്‍ നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന് രജനീകാന്തിന് സമന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് രജനീകാന്ത് ജസ്റ്റീസ് അര്‍ജുന ജഗദീശന് സമിതി മുമ്പാകെയാണ് ഹാജരാകേണ്ടത്. എല്ലാ വിഷയങ്ങള്‍ക്കും സമരവുമായിറങ്ങിയാല്‍ തമിഴ്നാട് ശവപ്പറമ്പായി മാറുമെന്നും, തൂത്തുക്കുടിയില്‍ എല്ലാ പ്രശ്നങ്ങളും തുടങ്ങിവെച്ചത് പോലീസാണെന്നുമായിരുന്നു രജനീകാന്ത് നടത്തിയ പരാമര്‍ശം.
പ്രതിഷേധക്കാര്‍ക്കിടയില്‍ ചില സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞ് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നും, ഇത്തരക്കാരെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. വെടിവെയ്പ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങവെയാണ് സമരക്കാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ നൂറാം ദിവസമാണ് പോലീസ് വെടിവെപ്പുണ്ടായത്.
rajanikanth
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...